ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം ജോക്കോ: റാഫേൽ നദാൽ

ഖത്തർ ഓപ്പൺ ടെന്നിസിലും നദാൽ തിരിച്ചെത്തില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

dot image

മാഡ്രിഡ്: ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും. ജോക്കോവിച്ച് 24 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ നദാൽ 22 കിരീടങ്ങൾ നേടി. ആരാണ് മികച്ച താരമെന്നത് അവസാനിക്കാത്ത ചർച്ചയാണ്. എന്നാൽ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം നൊവാക് ജോക്കോവിച്ചെന്ന് പറയുകയാണ് റാഫേൽ നദാൽ.

മികച്ച താരം ആരെന്ന് ലോക ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പറയും. തനിക്കും അത് അങ്ങനെ തന്നെയാണ്. നിരാശയുണ്ടാകുമ്പോൾ ജോക്കോവിച്ച് ചിലപ്പോൾ തന്റെ റാക്കറ്റ് തകർക്കും. എന്നാൽ അടുത്ത സമയത്ത് അയാൾ 100 ശതമാനം മികച്ച തിരിച്ചുവരവ് നടത്തും. ജോക്കോവിച്ച് ഒരു മികച്ച വ്യക്തികൂടിയാണെന്നും നദാൽ വ്യക്തമാക്കി.

ദ വാലന്റൈൻ; ഏയ്ഞ്ചൽ ഡി മരിയയ്ക്ക് പിറന്നാൾ

37കാരനായ നദാൽ ഒന്നര വർഷത്തിലധികമായി ടെന്നിസ് കോർട്ടുകളിൽ എത്തിയിട്ടില്ല. തുടർച്ചയായി ഉണ്ടാകുന്ന പരിക്കുകളാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. അടുത്ത ആഴ്ച ആരംഭിക്കുന്ന ഖത്തർ ഓപ്പൺ ടെന്നിസിലും നദാൽ തിരിച്ചെത്തില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us