ക്വാലാലംപൂർ: ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഫൈനലിൽ. ആവേശം നിറഞ്ഞ സെമി പോരാട്ടത്തിൽ ജപ്പാൻ സംഘത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം നേടിയത്. ജപ്പാൻ സംഘം രണ്ട് ഗെയിമുകളിൽ വിജയിച്ചപ്പോൾ ഇന്ത്യൻ സംഘം മൂന്ന് ഗെയിമുകൾ സ്വന്തമാക്കി.
ആദ്യ ഗെയിമിൽ പി വി സിന്ധുവും ജപ്പാന്റെ ആയ ഒഹോരിയും തമ്മിലായിരുന്നു. നേരിട്ടുള്ള സെറ്റുകൾക്ക് പി വി സിന്ധു പരാജയപ്പെട്ടതോടെ ഇന്ത്യ 0-1ന് പിന്നിലായി. എന്നാൽ രണ്ടാം ഗെയിം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ഇന്ത്യയ്ക്കായി നേടി. മൂന്നാം ഗെയിമിൽ അഷ്മിത ചലിഹ വിജയിച്ചതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി. എന്നാൽ നാലാം ഗെയിമിൽ ജപ്പാൻ ശക്തമായി തിരിച്ചുവന്നു.
മിസ്റ്റർ 360 @ 40; എ ബി ഡിവില്ലിയേഴ്സിന് പിറന്നാൾതനിഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പ സഖ്യമാണ് നാലാം ഗെയിമിൽ ഇന്ത്യയ്ക്കായി ഇറങ്ങിയത്. എന്നാൽ തനിഷയ്ക്ക് പരിക്കേറ്റതോടെ പി വി സിന്ധു പകരക്കാരിയായെത്തി. പക്ഷേ ഇന്ത്യൻ സഖ്യത്തിന് തോൽവിയായിരുന്നു ഫലം. ഇതോടെ അഞ്ചാം ഗെയിമിന് ഫൈനലിന്റെ പ്രതീധിയായി. അവസാന ഗെയിമിൽ മത്സരിച്ച 17കാരി അൻമോൽ ഖർബ് ഇന്ത്യയ്ക്കായി വിജയം സ്വന്തമാക്കി.