നെറ്റ്ഫ്ലിക്സ് സ്ലാം; ടെന്നിസ് തലമുറപ്പോരിൽ അൽകാരാസിന് വിജയം

ആദ്യ സെറ്റ് വെറും 38 മിനിറ്റിൽ നദാൽ വിജയിച്ചു.

dot image

കാലിഫോർണിയ: നെറ്റ്ഫ്ലിക്സ് സ്ലാം ടെന്നിസിൽ റാഫേൽ നദാലിനെ പരാജയപ്പെടുത്തി കാർലോസ് അൽകാരാസ്. ഇരുതാരങ്ങളും ഓരോ സെറ്റ് വീതം നേടിയപ്പോൾ ടൈബ്രേയ്ക്കറിലെ കടുത്ത പോരാട്ടത്തിനൊടുവിൽ അൽകാരാസ് മത്സരം വിജയിച്ചു. ആദ്യ സെറ്റിൽ നദാൽ വിജയിച്ചു. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചുവന്ന അൽകാരസ് പോരാട്ടം സമനിലയാക്കി. പിന്നാലെ ടൈബ്രേയ്ക്കറിലേക്ക് മത്സരം നീളുകയായിരുന്നു. സ്കോർ 3-6, 6-4, (14-12).

ലോക രണ്ടാം നമ്പർ താരവും 22 തവണത്തെ ഗ്രാന്റ്സ്ലാം ചാമ്പ്യനും തമ്മിൽ ഏറ്റുമുട്ടുന്ന പ്രദർശന മത്സരം. നെറ്റ്ഫ്ലിക്സ് അവതരപ്പിച്ച അൽകാരാസ്-നദാൽ പോരാട്ടത്തിന്റെ പ്രത്യേകത ഇതായിരുന്നു. തലമുറകൾ തമ്മിലുള്ള പോരാട്ടമെന്നും മത്സരത്തിന് പ്രത്യേകതയുണ്ടായിരുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം റാഫേൽ നദാൽ ഈ മത്സരത്തിലൂടെ കളത്തിൽ തിരിച്ചെത്തി.

മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി; ഫിൽ ഫോഡന് ഇരട്ട ഗോൾ

ആദ്യ സെറ്റ് വെറും 38 മിനിറ്റിൽ നദാൽ വിജയിച്ചു. റിയോ ഓപ്പണറിനിടെ പരിക്കേറ്റ യുവതാരം അൽകാരാസിന്റെ തിരിച്ചുവരവിന് കൂടിയാണ് നെറ്റ്ഫ്ലിക്സ് സ്ലാം സാക്ഷ്യം വഹിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us