ഇറ്റലിയില് പണം മോഷ്ടിച്ച് പാകിസ്താന് ബോക്സര് മുങ്ങി; അന്വേഷണം

പാക് സംഘത്തിലെ വനിതാ ബോക്സര് ലൗറ ഇക്രമിനാണ് പണം നഷ്ടമായത്.

dot image

റോം: ഇറ്റലിയില് ഒളിംപിക്സ് യോഗ്യതാ മത്സരത്തിനെത്തിയ പാകിസ്താന് ബോക്സിംഗ് താരം ഷൊഹൈബ് റാഷിദ് പണം മോഷ്ടിച്ച് മുങ്ങി. പാക്കിസ്താന് സഹതാരത്തിന്റെ പണമാണ് റാഷിദ് മോഷ്ടിച്ചത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷൊഹൈബ് റാഷിദിന്റെ പ്രവര്ത്തി പാകിസ്താന് നാണക്കേടായെന്ന് ബോക്സിംഗ് ഫെഡറേഷന് പ്രതിനിധി പറഞ്ഞു. അഞ്ചംഗ സംഘമാണ് ഒളിംപിക് യോഗ്യതാ മത്സരത്തിനെത്തിയത്. അതില് ഒരാളുടെ പ്രവര്ത്തി മോശമായി. പൊലീസ് അയാള്ക്കായി അന്വേഷണം നടത്തുന്നതായി ഫെഡറേഷന് പ്രതിനിധി കേണല് നാസിര് അഹമ്മദ് വ്യക്തമാക്കി.

ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും ആവേശം; ട്വന്റി 20 ലോകകപ്പ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാംഎന്തൊരു ക്യാച്ചാണത്, എന്തൊരു മനുഷ്യനാണ് അയാൾ; ബോൾ ബോയ്ക്ക് അഭിനന്ദനവുമായി കോളിൻ മുൻറോ

പാക് സംഘത്തിലെ വനിതാ ബോക്സര് ലൗറ ഇക്രമിനാണ് പണം നഷ്ടമായത്. ലൗറയുടെ മുറിയുടെ താക്കോല് കൈവശപ്പെടുത്തിയ ശേഷം ബാഗിലെ വിദേശ കറന്സികള് മോഷ്ടിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image