ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്; രണ്ടാം റൗണ്ടിലേക്ക് മുന്നേറി പി വി സിന്ധു, എച്ച് എസ് പ്രണോയ് പുറത്ത്

വ്യാഴാഴ്ചയാണ് രണ്ടാം റൗണ്ട് മത്സരം

dot image

ബര്മിങ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില് ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടിലെ ആദ്യ മത്സരം 21-10 എന്ന സ്കോറില് പി വി സിന്ധു മുന്നിട്ടുനില്ക്കെ എതിരാളിയായ ജര്മന് താരം യ്വോന് ലി പിന്മാറുകയായിരുന്നു.

രണ്ടാം റൗണ്ടില് ലോക ഒന്നാം സീഡുകാരിയായ ദക്ഷിണകൊറിയന് താരം ആന് സെ യങ്ങിനെയാണ് സിന്ധു നേരിടുക. വ്യാഴാഴ്ചയാണ് രണ്ടാം റൗണ്ട് മത്സരം. ഇതുവരെ ദക്ഷിണ കൊറിയയെ സിന്ധു നേരിട്ടത് ആറ് മത്സരങ്ങളിലാണ്. ഒന്നിലും സിന്ധുവിന് വിജയിക്കാനായിരുന്നില്ല.

'പണമാണ് വലുത്, രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി കളിക്കുന്നില്ല'; പാണ്ഡ്യയ്ക്കെതിരെ മുന് താരം

അതേസമയം പുരുഷ സിംഗിള്സില് മലയാളി താരം എച്ച് എസ് പ്രണോയ് ചാമ്പ്യന്ഷിപ്പില് നിന്ന് പുറത്തായി. ആദ്യ മത്സരത്തില് ചൈനീസ് തായ്പേയ്യുടെ സു ലി യാങ്ങിനോട് 21-14, 13-21, 13-21 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us