മയാമി ഓപ്പണ്; രോഹന് ബൊപ്പണ്ണ- മാത്യു എബ്ഡന് സഖ്യം ക്വാര്ട്ടര് ഫൈനലില്

ഒരു മണിക്കൂറും 39 മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് ബൊപ്പണ്ണയും എബ്ഡനും വിജയം സ്വന്തമാക്കിയത്

dot image

ഫ്ളോറിഡ: മയാമി ഓപ്പണ് ടെന്നിസ് ടൂര്ണമെന്റില് ഇന്ത്യന് താരം രോഹന് ബൊപ്പണ്ണ- ഓസ്ട്രേലിയന് താരം മാത്യു എബ്ഡന് സഖ്യം ക്വാര്ട്ടര് ഫൈനലിലേക്ക് മുന്നേറി. പ്രീക്വാര്ട്ടറില് ഹ്യൂഗോ നിസ്യാന് സീലിന്സ്കി സഖ്യത്തെയാണ് ബൊപ്പണ്ണ- എബ്ഡന് സഖ്യം പരാജയപ്പെടുത്തിയത്. 7-5, 7-6 (3) എന്ന സ്കോറിനായിരുന്നു വിജയം.

ടോപ്പ് സീഡായ ബൊപ്പണ്ണയും എബ്ഡനും ഒരു മണിക്കൂറും 39 മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് വിജയം സ്വന്തമാക്കിയത്. ക്വാര്ട്ടര് ഫൈനലില് ഓസ്ട്രേലിയയുടെ ജോണ് പാട്രിക് സ്മിത്ത്- നെതര്ലന്ഡ്സിന്റെ സെം വെര്ബീക്ക് സഖ്യത്തെയാണ് ബൊപ്പണ്ണ- എബ്ഡന് സഖ്യം നേരിടുക.

ലീഡ് നേടി, അവസാനം കളി കൈവിട്ടു; അഫ്ഗാനിസ്ഥാനോടും തോറ്റ് ഇന്ത്യ

ജനുവരിയില് ഓസ്ട്രേലിയന് ഓപ്പണില് ചരിത്രവിജയം സ്വന്തമാക്കാന് ബൊപ്പണ്ണ- എബ്ഡന് സഖ്യത്തിന് സാധിച്ചിരുന്നു. 43-ാം വയസിലാണ് ബൊപ്പണ്ണ ഓസ്ട്രേലിയന് ഓപ്പണില് പുരുഷ ഡബിള്സ് കിരീടം സ്വന്തമാക്കിയത്. ഫൈനലില് ഇറ്റലിയുടെ സിമോണ് ബോറെല്ലി- ആന്ദ്രേ വാവസോറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ- മാത്യു എബ്ഡന് സഖ്യം കിരീടം സ്വന്തമാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us