മിയാമി മാസ്റ്റേഴ്സ് കിരീടം ;വീണ്ടും ചരിത്രം കുറിച്ച് ബൊപ്പണ്ണ

44-ാം വയസ്സിൽ എടിപി സർക്യൂട്ടിൽ മാസ്റ്റേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അദ്ദേഹം മാറി.

dot image

മിയാമി : ഇന്ത്യയുടെ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ തന്റെ ജൈത്രയാത്ര തുടരുന്നു. ശനിയാഴ്ച നടന്ന ആദ്യത്തെ എടിപി മിയാമി മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയാണ് രോഹൻ ബൊപ്പണ്ണ തന്റെ കിരീട നേട്ടത്തിന് തുടർച്ചയിട്ടത്. ഓസ്ട്രേലിയൻ ടെന്നീസ് താരമായ മാത്യു എബ്ഡനായിരുന്നു എടിപി മിയാമി മാസ്റ്റേഴ്സിൽ ബൊപ്പണ്ണയുടെ ജോഡി. ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഇവാൻ ഡോഡിഗ് - ഓസ്റ്റിൻ ക്രാജിസെക്ക് സഖ്യത്തെ 6-7(3), 6-3, 10-6 എന്ന സ്കോറിനാണ് ബൊപ്പണ്ണ-മാത്യു സഖ്യം തകർത്തത്.

ഈ കിരീടത്തോടെ ബൊപ്പണ്ണ തൻ്റെ തന്നെ ലോക റെക്കോർഡ് തകർത്തു, 44-ാം വയസ്സിൽ എടിപി സർക്യൂട്ടിൽ മാസ്റ്റേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അദ്ദേഹം മാറി. കഴിഞ്ഞ വർഷം നടന്ന ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് കിരീടം നേടി 43 ആം വയസ്സിൽ ബൊപ്പണ്ണ ഏറ്റവും പ്രായം കൂടിയ താരമായി റെക്കോർഡിട്ടിരുന്നു. ലിയാൻഡർ പെയ്സിന് ശേഷം ഒമ്പത് എടിപി മാസ്റ്റേഴ്സ് ഇനങ്ങളിലും ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ബൊപ്പണ്ണയാണ്.

ഇത് അതിശയകരമാണ്. നിങ്ങൾ നന്നായി അധ്വാനം തുടരുകയും മികച്ച് കളിക്കാൻ തീരുമാനിക്കുകയും ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും. ," തൻ്റെ മിയാമി മാസ്റ്റേഴ്സ് വിജയത്തിന് ശേഷം ബൊപ്പണ്ണ പറഞ്ഞു. ഈ വിജയത്തോടെ, ഇരുവരും പിഐഎഫ് എടിപി ലൈവ് ഡബിൾസ് ടീമുകളുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. . ഇതുവരെ 25 ഡബിൾസ് കിരീടങ്ങൾ ബൊപ്പണ്ണ നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image