ന്യൂഡൽഹി: ലോകകപ്പ് യോഗ്യത റൗണ്ടിലെ ശേഷിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്റ്റിമാച്ച് തുടരും. അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവിക്ക് പിന്നാലെ സ്റ്റിമാച്ചിനെ പുറത്താക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ തിടുക്കത്തിൽ ഒരു നടപടി വേണ്ടെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ് ) തീരുമാനിക്കുകയായിരുന്നു.
നേരത്തെ ഐഎം വിജയൻ ഉള്പ്പെട്ട എഐഎഫ്എഫ് ടെക്നിക്കൽ കമ്മറ്റി പരിശീലകനെ പുറത്താക്കണമെന്ന നിർദേശം നൽകിയിരുന്നു. ജൂൺ 6ന് കുവൈത്തുമായാണ് ഇന്ത്യയുടെ യോഗ്യത റൗണ്ടിലെ അടുത്ത മത്സരം. കൊൽക്കത്തയിലാണ് മത്സരം. ജൂൺ 11ന് എവേ മത്സരത്തിൽ ഖത്തറിനെ നേരിടും. ലോകകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാനാവാത്ത ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ മൂന്നാം റൗണ്ടിലേക്ക് കടക്കാനാകൂ.
കഴിഞ്ഞ 2023 സീസണിൽ സാഫ് കപ്പ്, ഇന്റർകോണ്ടിനന്റൽ, ട്രൈ നേഷൻസ് കിരീടങ്ങൾ നേടിയ ഇന്ത്യക്ക് പക്ഷേ 2024 ലെ പുതിയ സീസണിൽ ഇത് വരെ ഒരൊറ്റ മത്സരവും വിജയിക്കാനായില്ല. എഎഫ്സി ഏഷ്യൻ കപ്പിൽ മൂന്ന് കളിയിലും തോറ്റ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഇന്ത്യ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വേൾഡ് കപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിലെ മത്സരങ്ങളിലും തോറ്റു. കഴിഞ്ഞ വർഷം 100നുള്ളിലുണ്ടായിരുന്ന ലോക റാങ്കിങ്ങിൽ 121ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ടീം ഇലവൻ തിരഞ്ഞെടുപ്പിന് സ്റ്റിമാച്ചിനെ ഫെഡറേഷനിൽ നിന്ന് കോടികൾ ചെലവഴിച്ച് ജ്യോതിഷിയെ നിയമിച്ചത് നേരത്തെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ലൈംഗികാതിക്രമം,വനിത താരങ്ങൾക്ക് നേരെ കയ്യേറ്റം, അഴിമതി, തോൽവികൾ, പിന്നോട്ടുരുളുന്ന ഇന്ത്യൻ ഫുട്ബോൾ