പാലക്കാട്: ജൂലൈയില് നടക്കുന്ന പാരിസ് ഒളിംപിക്സില് മലയാളി താരം മുരളി ശ്രീശങ്കര് പങ്കെടുക്കില്ല. മുട്ടിന് പരിക്കേറ്റതിനെ തുടര്ന്നാണ് താരം ഒളിംപിക്സില് നിന്ന് പിന്മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില് ശ്രീശങ്കര് ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ തന്റെ കാല്മുട്ടിന് പരിക്കേറ്റു. പിന്നാലെ നടത്തിയ പരിശോധനയില് മുട്ടിന് ശസ്ത്രക്രിയ വേണമെന്ന് മനസിലായി. കഴിഞ്ഞ വര്ഷങ്ങളില് താന് നടത്തിയ കഷ്ടപ്പാട് ഒരു കാര്യത്തിന് വേണ്ടിയായിരുന്നു. അതില് നിന്ന് പിന്മാറുന്നുവെന്നും താരം കുറിച്ചു.
'ഞാൻ സച്ചിനോ ദ്രാവിഡോ ഗിൽക്രിസ്റ്റോ അല്ല, യുവതാരങ്ങളും അങ്ങനെ ആകരുത്'; രോഹിത് ശർമ്മ— Sreeshankar Murali (@SreeshankarM) April 18, 2024
ഏഷ്യന് അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് 8.37 മീറ്റര് ചാടിയതോടെയാണ് ശ്രീശങ്കറിന് ഒളിംപിക്സ് യോഗ്യത ലഭിച്ചത്. ചാമ്പ്യന്ഷിപ്പില് വെള്ളി മെഡലും ശ്രീശങ്കര് സ്വന്തമാക്കിയിരുന്നു. പാരിസ് ഒളിംപിക്സില് സുവര്ണ പ്രതീക്ഷ ഉണ്ടായിരുന്ന താരമാണ് കായിക മാമാങ്കത്തില് നിന്ന് പിന്മാറിയിരിക്കുന്നത്.