ചരിത്രനേട്ടം; കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ഇന്ത്യൻ താരം ഡി ഗുകേഷ്

കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം എന്ന നേട്ടവും ഇനി ഗുകേഷിന് സ്വന്തം.

dot image

ടൊറന്റോ: കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് കിരീടം. കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം എന്ന നേട്ടവും ഇനി ഗുകേഷിന് സ്വന്തം. അവസാന റൗണ്ട് മത്സരത്തില് ലോക മൂന്നാം നമ്പര് താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില് തളച്ചാണ് നേട്ടം.

ലോക ചെസ് ചാമ്പ്യനുമായി മത്സരിക്കുന്നതിനുള്ള എതിരാളിയെ കണ്ടെത്തുന്നതിനുള്ള മത്സരമാണ് കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പ്. നിലവിലെ ലോകചാമ്പ്യൻ ഒഴികെയുള്ള ചെസ് താരങ്ങളും കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പിൽ മത്സരത്തിനിറങ്ങും. ടൂർണമെന്റിലെ വിജയിയായിരിക്കും ലോക ചാമ്പ്യനുമായി മത്സരിക്കുക. 2014ല് വിശ്വനാഥന് ആനന്ദിന് ശേഷം കാന്ഡിഡേറ്റസ് ടൂര്ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യന് താരം കൂടിയാണ് ഗുകേഷ്.

ഒൻപതു പോയിന്റുകളാണ് ടൂർണമെന്റിൽ ഗുകേഷ് സ്വന്തമാക്കിയത്. ഇന്നു പുലർച്ചെ അവസാന റൗണ്ടിനിറങ്ങുമ്പോൾ ഗുകേഷിന് എതിരാളികളേക്കാൾ അരപോയിന്റ് ലീഡ് ഉണ്ടായിരുന്നു. അവസാന മത്സരത്തിൽ എതിരാളി ഹികാരു നകാമുറയെ സമനിലയിൽ തളച്ചാണ് കാൻഡിഡേറ്റ്സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്. 2024 ലെ ലോക ചാമ്പ്യന്ഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില് 17 കാരനായ ഗുകേഷ് നിലവിലെ ലോകചാമ്പ്യനായ ഡിംഗ് ലിറനെ നേരിടും.

dot image
To advertise here,contact us
dot image