കുരുക്ക് മുറുകുന്നു; നാഡയ്ക്ക് പിന്നാലെ ബജ്റംഗിനെ വിലക്കി അന്താരാഷ്ട്ര ഗുസ്തി സംഘടനയും

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന് വിസമ്മതിച്ചതിനെത്തുടര്ന്ന് നേരത്തേ നാഡ ബജ്റംഗിനെ താത്കാലികമായി സസ്പെന്ഡ് ചെയ്തിരുന്നു

dot image

ന്യൂഡല്ഹി: ഗുസ്തി താരം ബജ്റംഗ് പൂനിയക്ക് വിലക്ക് ഏര്പ്പെടുത്തി അന്താരാഷ്ട്ര ഗുസ്തി സംഘടന (യുഡബ്ല്യുഡബ്ല്യു). ഈവര്ഷം അവസാനം വരെ വിലക്ക് നിലനില്ക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന് വിസമ്മതിച്ചതിനെത്തുടര്ന്ന് നേരത്തേ നാഡ ബജ്റംഗിനെ താത്കാലികമായി സസ്പെന്ഡ് ചെയ്തിരുന്നു. പിന്നാലെയാണ് യുഡബ്ല്യുഡബ്ല്യുവിന്റെ വിലക്ക് വന്നത്. 'സസ്പെന്ഷനെക്കുറിച്ച് യുഡബ്ല്യുഡബ്ല്യുവില്നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാല് അവരുടെ ഔദ്യോഗിക രേഖകളില് തന്നെ സസ്പെന്ഡ് ചെയ്തതായുള്ള വിവരങ്ങളുണ്ടെന്നും' ബജ്റംഗ് പൂനിയ പറഞ്ഞു. 2024 ഡിസംബര് 31 വരെയാണ് സസ്പെന്ഷന്.

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാകാത്തതിനെത്തുടര്ന്ന് ഏപ്രില് 23നാണ് ബജ്റംഗിനെ നാഡ സസ്പെന്ഡ് ചെയ്തത്. സാമ്പിള് പരിശോധനയ്ക്ക് നല്കാന് വിസമ്മതിച്ചിട്ടില്ലെന്നും എന്നാല് സാമ്പിളെടുക്കാന് കൊണ്ടുവന്ന കിറ്റ് കാലഹരണപ്പെട്ടതായിരുന്നെന്നുമാണ് ബജ്റംഗ് പൂനിയയുടെ വാദം. ഇക്കാര്യത്തില് ഡോപ്പ് കണ്ട്രോള് ഓഫീസറോട് വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടോക്യോ ഒളിമ്പിക്സില് വെങ്കല മെഡല് ജേതാവ് കൂടിയായ പൂനിയ ഈ വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ കൂടിയായിരുന്നു.

എല്ലാ വീട്ടിലും ചെസ് ബോർഡുകൾ; എല്ലാവരെയും കളി പഠിപ്പിക്കാൻ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us