കിരീടത്തിനരികെ വീണ് സിന്ധു; മലേഷ്യ മാസ്റ്റേഴ്സ് ഫൈനലില് പരാജയം

കലാശപ്പോരില് ചൈനയുടെ വാങ് ഷിയോടാണ് സിന്ധു കീഴടങ്ങിയത്

dot image

ക്വാലാലംപൂര്: ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് പി വി സിന്ധുവിന് വീണ്ടും നിരാശ. മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ് ഫൈനലില് സിന്ധു പരാജയം വഴങ്ങി. കലാശപ്പോരില് ചൈനയുടെ വാങ് ഷിയോടാണ് സിന്ധു കീഴടങ്ങിയത്.

ലോക ഏഴാം നമ്പര് താരവും നിലവിലെ ഏഷ്യന് ചാമ്പ്യനുമാണ് വാങ്. ഫൈനലില് മൂന്ന് സെറ്റ് പോരാട്ടത്തില് ആദ്യ സെറ്റ് നേടി ഗംഭീരമായാണ് സിന്ധു തുടങ്ങിയത്. പക്ഷേ രണ്ടും മൂന്നും സെറ്റുകളില് തോല്വി വഴങ്ങുകയായിരുന്നു. സ്കോര്: 21-16, 5-21, 16-21.

സെമിയില് തായ്ലാന്ഡിന്റെ ബുസാനന് ഒങ്ബാറംറുങ് ഫാനിനെ കീഴടക്കിയാണ് സിന്ധു കലാശപ്പോരിലെത്തിയത്. 88 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില് 13-21, 21-16, 21-12 എന്ന സ്കോറിനാണ് സിന്ധുവിന്റെ വിജയം.

മലേഷ്യ മാസ്റ്റേഴ്സ്: പി വി സിന്ധു ഫൈനലില്

അഞ്ചാം സീഡായ സിന്ധുവിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും. കഴിഞ്ഞ രണ്ട് ഒളിംപിക്സിലും മെഡല് ജേതാവായ സിന്ധുവിന് കഴിഞ്ഞ രണ്ടുവര്ഷത്തിനിടെ കിരീടം നേടാന് സാധിച്ചിരുന്നില്ല. 2022ല് സിംഗപ്പൂര് ഓപ്പണിലാണ് അവസാനമായി കിരീടം നേടിയത്.

dot image
To advertise here,contact us
dot image