ക്വാലാലംപൂര്: ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് പി വി സിന്ധു മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിന്റെ ഫൈനലില്. സെമിയില് തായ്ലാന്ഡിന്റെ ബുസാനന് ഒങ്ബാറംറുങ് ഫാനിനെ കീഴടക്കിയാണ് സിന്ധു കലാശപ്പോരിലെത്തിയത്. 88 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില് 13-21, 21-16, 21-12 എന്ന സ്കോറിനാണ് സിന്ധുവിന്റെ വിജയം.
ഗംഭീര തിരിച്ചുവരവ് നടത്തിയാണ് സിന്ധു വിജയം സ്വന്തമാക്കിയത്. ആദ്യഗെയിം നഷ്ടമായ സിന്ധു കടുത്ത പോരാട്ടത്തിലൂടെ രണ്ടാം ഗെയിം പിടിച്ചെടുത്തു. മൂന്നാം ഗെയിം അനായാസം നേടിയതോടെ വിജയത്തിലെത്തി.
ജോസേട്ടന് സീനാണ്; ബട്ലര് വെടിക്കെട്ടില് പാക് പട വീണു, രണ്ടാം ടി20യില് ഇംഗ്ലണ്ടിന് വിജയംഅഞ്ചാം സീഡായ സിന്ധു ഫൈനലില് ചൈനയുടെ വാങ് ഷിയെ നേരിടും. ലോക ഏഴാം നമ്പര് താരവും നിലവിലെ ഏഷ്യന് ചാമ്പ്യനുമാണ് വാങ്. ഞായറാഴ്ചയാണ് ഫൈനല്.
കഴിഞ്ഞ രണ്ട് ഒളിംപിക്സിലും മെഡല് ജേതാവായ സിന്ധുവിന് കഴിഞ്ഞ രണ്ടുവര്ഷത്തിനിടെ കിരീടം നേടാന് സാധിച്ചിരുന്നില്ല. 2022ല് സിംഗപ്പൂര് ഓപ്പണിലാണ് അവസാനമായി കിരീടം നേടിയത്. മലേഷ്യയില് വിജയിച്ചാല് പാരീസ് ഒളിംപിക്സില് സിന്ധുവിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും.