ഫ്രഞ്ച് ഓപ്പണ്; റാഫേല് നദാല് ആദ്യ റൗണ്ടില് പുറത്ത്

റോളണ്ട് ഗാരോസില് നടന്ന മത്സരത്തില് മികച്ച പ്രകടനം കാഴ്ച വെക്കാന് ഇതിഹാസത്തിന് സാധിച്ചില്ല

dot image

പാരീസ്: ഫ്രഞ്ച് ഓപ്പണില് നിന്ന് സ്പാനിഷ് ഇതിഹാസം റാഫേല് നദാല് പുറത്ത്. നീണ്ടകാലത്തെ പരിക്കിന് ശേഷം ഫ്രഞ്ച് ഓപ്പണ് കളിക്കാനെത്തിയ മുന് ചാമ്പ്യന് ആദ്യ റൗണ്ടില് തന്നെ തോല്വി വഴങ്ങി. ജര്മ്മന് താരവും നാലാം സീഡുമായ അലക്സാണ്ടര് സ്വരേവിനോടാണ് നദാല് കീഴടങ്ങിയത്. നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നു സ്വരേവിന്റെ വിജയം. സ്കോര്: 6-3, 7-6 (5), 6-3.

മൂന്ന് മണിക്കൂര് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല് അടിയറവ് പറഞ്ഞത്. റോളണ്ട് ഗാരോസില് നടന്ന മത്സരത്തില് മികച്ച പ്രകടനം കാഴ്ച വെക്കാന് ഇതിഹാസത്തിന് സാധിച്ചില്ല. ആദ്യ സെറ്റ് തന്നെ 6-3ന് കൈവിട്ടാണ് നദാല് തുടങ്ങിയത്. എന്നാല് രണ്ടാം റൗണ്ടില് നദാല് ശക്തമായി പൊരുതിയതോടെ സ്കോര് 6-6 ആയതോടെ ടൈ ബ്രേക്കറിലേക്ക് നീങ്ങി.

ഹര്ഷിത്തിന് വേണ്ടി കൊല്ക്കത്തയുടെ മധുരപ്രതികാരം; താരങ്ങളോട് ഫ്ളൈയിംഗ് കിസ്സ് നല്കാന് ഷാരൂഖ്

എന്നാല് ടൈ ബ്രേക്കറില് 7-5ന് സ്വരേവ് രണ്ടാം സെറ്റും പിടിച്ചെടുത്തു. മൂന്നാം സെറ്റിലും കാര്യമായ തിരിച്ചുവരവ് നടത്താന് റാഫയ്ക്ക് സാധിച്ചില്ല. 6-3ന് സെറ്റ് കൈവിട്ടതോടെ മത്സരവും നഷ്ടപ്പെട്ടു.

ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില് നദാലിനെ തോല്പ്പിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് സ്വരേവ്. 14 തവണ ചാമ്പ്യനായ റാഫേല് നദാല് ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില് ആദ്യമായാണ് ആദ്യ റൗണ്ടില് തോല്വി വഴങ്ങുന്നത്. 2005 മുതല് 2008 വരെയും 2010 മുതല് 2014 വരെയും 2017 മുതല് 2020 വരെയും 2022 ലുമാണ് നദാല് ഫ്രഞ്ച് ഓപ്പണ് കിരീടം ചൂടിയത്. തന്റെ അവസാനത്തെ ഫ്രഞ്ച് ഓപ്പണ് മത്സരം ആവാം ഇതെന്ന് നദാല് നേരത്തെ തന്നെ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us