ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്റംഗ് പൂനിയക്ക് ആശ്വാസം;ഉത്തേജക വിരുദ്ധ ഏജൻസിയുടെ വിലക്ക് റദ്ദാക്കി

സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനാൽ മാർച്ചിൽ താരത്തിന് മേൽ ഏർപ്പെടുത്തിയ സസ്പെൻഷനാണ് പിൻവലിച്ചത്

dot image

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്റംഗ് പൂനിയയുടെ സസ്പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി. സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനാൽ മാർച്ചിൽ താരത്തിന് മേൽ ഏർപ്പെടുത്തിയ സസ്പെൻഷനാണ് പിൻവലിച്ചത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി വിലക്കേർപ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗും താരത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. മാർച്ച് 10 ന് ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായുള്ള സോനെപത്തിൽ നടന്ന ട്രയൽസിനിടെ മൂത്രസാമ്പിൾ നൽകാതെ ബജ്റംഗ് വേദി വിട്ട സംഭവത്തെ തുടർന്നാണ് സസ്പെൻഷൻ ഏർപ്പെടുത്തിയിരുന്നത്.

എന്നാൽ സാമ്പിൾ നൽകാൻ താൻ വിസമ്മതിച്ചിട്ടില്ലെന്നും കഴിഞ്ഞ വർഷം തനിക്ക് അയച്ച കാലഹരണപ്പെട്ട ടെസ്റ്റിംഗ് കിറ്റിനെക്കുറിച്ചുള്ള പരാതിക്ക് മറുപടി കിട്ടാത്തത് കൊണ്ടാണ് ടെസ്റ്റ് ബഹിഷ്കരിച്ചതെന്നും പൂനിയ പിന്നീട് വിശദീകരണം നൽകി. ഈ വിശദീകരണം കണക്കിലെടുത്താണ് വിഷയത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ താത്കാലികമായി താരത്തിന്റെ സസ്പെൻഷൻ ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി പിൻവലിച്ചത്.

തത്സമയ തിരഞ്ഞെടുപ്പ് ഫലമറിയാൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ടർ ഹെല്പ് ലൈൻ' ആപ്പും
dot image
To advertise here,contact us
dot image