പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിയിൽ യാനിക് സിന്നറെ വീഴ്ത്തി കാർലോസ് അൽകാരാസ് ഫൈനലിൽ. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിലാണ് ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ കൂടിയായ സിന്നറെ ലോക മൂന്നാം നമ്പർ താരം അൽകാരാസ് വീഴ്ത്തിയത്. ഇതാദ്യമായാണ് സ്പാനിഷ് ടെന്നിസ് താരം ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ കടക്കുന്നത്. സ്കോർ 2-6, 6-3, 3-6, 6-4, 6-3.
ആദ്യ സെറ്റ് വിജയിച്ച് സിന്നറാണ് മത്സരത്തിൽ ആദ്യം മുനനിലെത്തിയത്. രണ്ടിനെതിരെ ആറ് പോയിന്റുകൾക്കാണ് സിന്നർ ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം അങ്കത്തിൽ അൽകാരാസ് ശക്തമായി തിരിച്ചുവന്നു. മൂന്നിനെതിരെ ആറ് പോയിന്റുകൾക്ക് വിജയിച്ച് അൽകാരാസ് സിന്നറിന് ഒപ്പമെത്തി. മൂന്നാം സെറ്റ് സിന്നർ വിജയിച്ചപ്പോൾ നാലും അഞ്ചും സെറ്റുകളിൽ ശക്തമായി തിരിച്ചുവന്ന് അൽകാരാസ് മത്സരം പിടിച്ചെടുത്തു.
മൂന്നാം മോദി മന്ത്രിസഭയിലേക്ക് ആരൊക്കെ? വിട്ടുവീഴ്ച്ചയില്ലാതെ ടിഡിപിയും ജെഡിയുവുംഇന്നലെ നടന്ന മറ്റൊരു സെമിയിൽ കാസ്പർ റൂഡിനെ പരാജയപ്പെടുത്തി അലക്സാണ്ടർ സുരേവ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്നു. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് സുരേവിന്റെ വിജയം. ഇതോടെ നാളെ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ അലക്സാണ്ടർ സുരേവ് കാർലോസ് അൽകാരാസിനെ നേരിടും.