ഓസ്ലോ: നോര്വേ ചെസ് ടൂര്ണമെന്റില് കിരീടം സ്വന്തമാക്കി മാഗ്നസ് കാള്സണ്. ടൂര്ണമെന്റില് ലോക ഒന്നാം നമ്പര് താരം കാള്സണെയടക്കം അട്ടിമറിച്ച് മുന്നേറിയ ഇന്ത്യന് ഗ്രാന്ഡ് മാസ്റ്റര് രമേശ് ബാബു പ്രഗ്നാനന്ദ മൂന്നാമതായി ഫിനിഷ് ചെയ്തു. വനിതാ വിഭാഗത്തിലും ഇന്ത്യയുടെ തകര്പ്പന് മുന്നേറ്റമുണ്ടായി. പ്രഗ്നാനന്ദയുടെ സഹോദരി ആര് വൈശാലി നാലാം സ്ഥാനത്തും കൊനേരു ഹംപി അഞ്ചാം സ്ഥാനത്തും എത്തി.
ടൂര്ണമെന്റിലെ അവസാന റൗണ്ടില് അമേരിക്കയുടെ ഹികമരു നകമുറയെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്തെത്തിയത്. ഇരുവരും തമ്മിലുള്ള പോരാട്ടം തുടക്കത്തില് സമനിലയില് കലാശിച്ചെങ്കിലും ടൈബ്രേക്കറില് പ്രഗ്നാനന്ദ വിജയം പിടിച്ചെടുത്തു.
കാള്സണ് പ്രഗ്നാനന്ദയുടെ ചെക്ക്; നോര്വേ ചെസ്സില് അട്ടിമറി വിജയംപ്രഗ്നാനന്ദ-നകമുറ പോരാട്ടവും ഒന്നാം സ്ഥാനം നിര്ണയിക്കുന്നതായിരുന്നു. പ്രഗ്നാനന്ദയെ വീഴ്ത്തിയാല് അമേരിക്കന് ഗ്രാന്ഡ് മാസ്റ്റര്ക്കും കാള്സണൊപ്പം കിരീടം പങ്കിടാന് അവസരുമുണ്ടായിരുന്നു. എന്നാല് പ്രഗ്നാനന്ദയോട് പരാജയം വഴങ്ങിയതോടെ നകമുറയ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു.