പാരീസ്: ഇത്തവണ പാരീസ് ഒളിംപിക്സിൽ മത്സര ഇനമായി ബ്രേക്ക് ഡാൻസും. 1970-കളിൽ ഹിപ്-ഹോപ്പ് സംസ്കാരത്തിൽ ഉടലെടുത്ത ഒരു കലാരൂപമായ ബ്രേക്ക് ഡാൻസ് ഇനി ഒളിംപിക്സ് വേദിയിലും ചുവട് വെക്കും. പഴയ ചില ധാരണകളെ ‘ബ്രേക്ക്’ ചെയ്യാൻ കൂടിയാണ് ഇക്കുറി ബ്രേക്ക് ഡാന്സിനെ മത്സരയിനമാക്കിയത് എന്നാണ് ഒളിംപിക്സ് അധികൃതർ പറയുന്നത്. അത് കൊണ്ട് തന്നെ ബ്രേക്കിങ് എന്ന പേരാണ് മത്സര ഇനത്തിന് നൽകിയിട്ടുള്ളത്.
കലയും കായികവും ഉൾച്ചേരുന്ന ഒരു നൃത്ത രൂപമാണ് ഇത്. ഡാൻസിനോട് കൂടുതൽ അടുപ്പമുണ്ടെങ്കിലും ബ്രേക്ക് ഡാൻസ് മാത്രമല്ല, കൃത്യമായ അത്ലറ്റിസവും സൂക്ഷ്മതയും ഫിറ്റ്നസും ആവശ്യമുള്ള കായികയിനം കൂടിയാണെന്ന പ്രഖ്യാപനം കൂടിയുണ്ട് ഇതിൽ. അഞ്ച് ജഡ്ജുമാർ അടങ്ങിയ പാനലായിരിക്കും ഒളിംപിക്സിൽ മത്സരാർത്ഥികൾക്ക് മാർക്കിടുക.
ക്രിയേറ്റിവിറ്റി, പേഴ്സണാലിറ്റി, ടെക്നിക്, വെറൈറ്റി, പെർഫോർമേറ്റിവിറ്റി, മ്യൂസിക്കാലിറ്റി എന്നിങ്ങനെ ആറുവിഭാഗങ്ങളിലാണ് പോയിന്റ് നൽകുന്നത്. ടെക്നിക്, പെർഫോർമേറ്റിവിറ്റി, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി 60 ശതമാനം പോയിന്റുണ്ടാകും. മറ്റ് മൂന്ന് വിഭാഗങ്ങളിലായി 40 ശതമാനവും. 2018-ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ മത്സര ഇനമായി ബ്രേക്ക് ഡാൻസിനെ തിരഞ്ഞെടുത്തിരുന്നു.
നെയ്മർ വിടവ് വണ്ടർ കിഡ് നികത്തുമോ?; വിനീഷ്യസിന് കീഴിൽ ആദ്യ അങ്കത്തിന് ബ്രസീൽ