ലണ്ടൻ: വിംബിൾഡൺ കാണികളുടെ മോശം പെരുമാറ്റത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് നൊവാക് ജോക്കോവിച്ച്. ഇരുപത്തൊന്നുകാരനായ ഹോൾഗർ റൂണിനെ പിന്തള്ളി കരിയറിലെ 60-ാം ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനൽ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചതിന് പിന്നാലെയായിരുന്നു ജോക്കോനിച്ചിൻ്റെ പ്രതികരണം. കാണികളുടെ സമീപനത്തിൽ വിമർശനവുമായി മത്സരത്തിന് ശേഷമാണ് താരം രംഗത്തെത്തിയത്.
'എതിർ താരം റൂണിനെ പ്രോത്സാഹാപ്പിക്കുന്നതിൽ തെറ്റില്ല. ഏത് താരത്തെ പ്രോത്സാഹിപ്പിക്കണമെന്നത് കാണികളുടെ ഇഷ്ട്ടമാണ്. എന്നാൽ മോശമായ രീതിയിലേക്ക് ഇതിനെ കൊണ്ട് പോകുന്നത് സ്പോർട്സിന് ഗുണം ചെയ്യില്ല, ഇതിലും കൂടുതൽ മോശമായ സാഹചര്യത്തിൽ നിന്നും കളിച്ചു വളർന്ന തന്നെ ലണ്ടനിലെ കാണികൾ ബാധിക്കില്ലെന്നും' ജോക്കോവിച്ച് പറഞ്ഞു.
കളിക്കാരനെന്ന നിലയിൽ തന്നെ അനാദരിക്കാൻ ഈ ദിവസം തിരഞ്ഞെടുത്ത എല്ലാവർക്കും ഈ സാഹചര്യത്തിൽ എന്റെ ഗുഡ് നൈറ്റ്, ജോക്കോവിച്ച് പറഞ്ഞു. നാലാം റൗണ്ട് മത്സരത്തിൽ നൊവാക് ജോക്കോവിച്ച് ഹോൾഗർ റൂണിനെ ഏകപക്ഷീയമായ സെറ്റുകൾക്കാണ് തോൽപ്പിച്ചത്. 6-3, 6-4, 6-2 എന്നിങ്ങനെയായിരുന്നു വിവിധ സെറ്റുകളിലെ സ്കോർ.
നെയ്മർ തിരിച്ചുവരുന്നു; സൂചന നൽകി ബ്രസീൽ ഫുട്ബോൾ