ലണ്ടൻ: വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ വനിതാ താരമായി ജാസ്മിൻ പൗളീനി. ഏഴാം സീഡ് താരമായ പൗളീനി സെമി ഫൈനലിൽ ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെയാണ് മൂന്ന് സെറ്റുകൾക്കൊടുവിൽ തോൽപ്പിച്ചത്. വിംബിൾഡൺ ചരിത്രത്തിലെ തന്നെ ഏറ്റവും നീളമേറിയ വനിതാ സിംഗിൾസ് ഫൈനൽ കൂടിയായിരുന്നു അത്. ആദ്യ സെറ്റ് 6-2 ന് നഷ്ട്ടമായ ശേഷം ശക്തമായി തിരിച്ചു വന്നാണ് ഫൈനൽ ബെർത്ത് നേടിയത്.
രണ്ടാം സെറ്റ് 6-4 ന് നേടി തിരിച്ചു വന്ന പൗളീനി തൊട്ടടുത്ത സെറ്റിന്റെ ടൈം ബ്രെക്കറിലൂടെ കളി സ്വന്തമാക്കി. മുമ്പ് ഫ്രഞ്ച് ഓപ്പൺ ഫൈനൽ കൂടി കളിച്ച താരം ചരിത്രത്തിൽ ഒരേ സീസണിൽ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും ഫൈനലിലെത്തുന്ന ആദ്യ താരമായി മാറി. 2016ൽ സെറീന വില്യംസായിരുന്നു ഈ നേട്ടം ഇതിന് മുമ്പ് അവസാനമായി നേടിയിരുന്നത്. ശനിയാഴ്ച്ച കസാക്കിസ്ഥാൻ്റെ എലീന റൈബാകിനയെയോ അല്ലെങ്കിൽ ചെക്ക് റിപ്പബ്ലിക്കിൻ്റെ ബാർബോറ ക്രെജിക്കോവയെയോ ആയിരിക്കും പൗളീനിയുടെ എതിരാളി.