ലണ്ടൻ: ആദ്യ സെറ്റ് കൈവിട്ട ശേഷം പിന്നീടുളള സെറ്റുകൾ വിജയിച്ചു കയറി വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി കാർലോസ് അൽകാരസ്. മൂന്നാം സീഡ് താരമായ അൽകാരസ് അഞ്ചാം സീഡായ ഡാനിയൽ മെദ്വദേവിനെയാണ് സെമിഫൈനലിൽ വീഴ്ത്തിയത്. ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചും ഇറ്റാലിയൻ യുവ താരം ലോറെൻസോ മുസെറ്റിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയെയായിരിക്കും അൽകാരസ് നേരിടുക. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ദ്യോകോവിച്ചിനെ അട്ടിമറിച്ച അൽകാരസ് കിരീട തുടർച്ച തേടിയാണ് ഫൈനലിൽ ഇറങ്ങുക. ഈ വർഷമാദ്യം നടന്ന ഫ്രഞ്ച് ഓപ്പണിലും താരം കിരീടം നേടിയിരുന്നു. കരിയറിലെ തന്റെ നാലാം ഗ്രാൻഡ്സ്ലാം ഫൈനലിന് കൂടിയാണ് താരം യോഗ്യത നേടിയത്.
അതേ സമയം വനിതാ സിംഗിൾസ് ഫൈനലിൽ ഇറ്റലിയുടെ യുവ താരം ജാസ്മിൻ പൗളീനിയും ക്രെജിക്കോവയെയും തമ്മിൽ ഏറ്റുമുട്ടും. സെമി ഫൈനലിൽ 2022 വിംബിൾഡൺ ജേതാവ് കൂടിയായ എലേന റൈബാകിനയെയാണ് ക്രെജിക്കോവയെ തോൽപ്പിച്ചത്. ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെ മൂന്ന് സെറ്റുകൾക്കൊടുവിൽ തോൽപ്പിച്ചാണ് പൗളീനി ഫൈനലിലെത്തുന്നത്. വിബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ വനിതാ താരം കൂടിയാണ് ജാസ്മിൻ പൗളീനി.
ഡ്യുറന്റ് കപ്പ്; ഗ്രൂപ്പുകളും ഫിക്സച്ചറുകളുമായി, കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ