ലണ്ടന്: വിംബിള്ഡണില് ക്ലാസിക് ഫൈനല്. കലാശപ്പോരില് കാര്ലോസ് അല്കരാസും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. സെമിഫൈനലില് ഇറ്റാലിയന് താരമായ ലോറെന്സോ മുസെറ്റിയെ പരാജയപ്പെടുത്തിയാണ് സെര്ബിയന് ഇതിഹാസം ഫൈനലിലെത്തിയത്. ഒന്നാം സെമിയില് ഡാനില് മെദ്വദേവിനെ തോല്പ്പിച്ച് അല്കരാസ് നേരത്തെ തന്നെ ഫൈനല് ബെര്ത്ത് ഉറപ്പിച്ചിരുന്നു.
Carlos Alcaraz vs Novak Djokovic: The Sequel#Wimbledon pic.twitter.com/8uiFg5qGn5
— Wimbledon (@Wimbledon) July 12, 2024
മുസെറ്റിക്കെതിരായ സെമിയില് നേരിട്ട സെറ്റുകള്ക്കാണ് ജോക്കോവിച്ച് വിജയിച്ചുകയറിയത്. 6-4, 7-6 (2), 6-4 എന്ന സ്കോറിനാണ് മുസെറ്റി പരാജയം വഴങ്ങിയത്. 25-ാം സീഡായ മുസെറ്റി പലപ്പോഴും ജോക്കോവിച്ചിന് മുന്നില് അടിപതറുന്ന കാഴ്ചയാണ് കണ്ടത്.
ആദ്യ സെറ്റ് 6-4ന് നേടിയ ജോക്കോവിച്ച് രണ്ടാം സെറ്റ് ടൈ ബ്രേക്കറിലാണ് നേടിയത്. രണ്ടാം സെറ്റില് പിറകില് നിന്ന ശേഷം പൊരുതിയാണ് ജോക്കോവിച്ച് ടൈബ്രേക്കറിലേക്ക് കളിനീട്ടിയത്. തുടര്ന്ന് മൂന്നാം സെറ്റും 6-4ന് നേടിയ ജോക്കോവിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
അൽകാരസ് വിംബിൾഡൺ ഫൈനലിലേക്ക്; ലക്ഷ്യമിടുന്നത് തുടർച്ചയായ രണ്ടാം കിരീടംജോക്കോവിച്ചിന്റെ കരിയറിലെ പത്താം വിംബിള്ഡണ് ഫൈനലാണിത്. 25-ാമത്തെ ഗ്രാന്ഡ്സ്ലാം കിരീടവും എട്ടാം വിംബിള്ഡണ് കിരീടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് കലാശപ്പോരില് നിലവിലെ ചാമ്പ്യനായ അല്കാരസിനെ നേരിടുക. 2014-15 സീസണിന് ശേഷം ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.