ലണ്ടൻ: ഇതിഹാസ ടെന്നീസ് താരം ജോക്കോവിച്ചിനെ തുടർച്ചയായ മൂന്ന് സെറ്റിലും പരാജയപ്പെടുത്തി കാർലോസ് അൽകാരസ് വിംബിൾഡൺ കിരീടം നിലനിർത്തി. ഇന്ന് നടന്ന ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് അൽകാരസ് കിരീടം നേടിയത്. 6-2, 6-2, 6-6 (7-4) എന്നായിരുന്നു സ്കോർ. ജോക്കോവിച്ചിന്റെ ആദ്യ സെർവ് തന്നെ ബ്രെക്ക് ചെയ്ത് കൊണ്ടായിരുന്നു അൽകാരസ് തുടങ്ങിയത്. തുടക്കം മുതലേ താളം കണ്ടെത്താൻ ജോക്കോവിച്ച് ബുദ്ധിമുട്ടിയപ്പോൾ ആദ്യ രണ്ട് സെറ്റുകളും അൽകാരസ് എളുപ്പത്തിൽ നേടി. എന്നാൽ മൂന്നാം സെറ്റിൽ ജോക്കോവിച്ച് ശക്തമായി തിരിച്ച് വന്ന് 4-4 ലെത്തി. എന്നാൽ അടുത്ത ഗെയിമിൽ ജോക്കോവിച്ചിന്റെ സെർവ് ബ്രേക്ക് ചെയ്ത് ടൈ ബ്രേക്കറിലൂടെ അൽകാരസ് വിജയ പോയിന്റ് നേടി.
കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് വെറും 37 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് അൽകാരസ് വിംബിൾഡണിനെത്തുന്നത്. പരിക്ക് സാധ്യത മുന്നിൽ കണ്ട് ടൂർണമെന്റിൽ നിന്ന് വിട്ട് നിൽക്കാനും നിർദ്ദേശങ്ങളുണ്ടായിരുന്നു. എന്നാൽ ടൂർണമെന്റിൽ മത്സരിക്കാൻ താരം തീരുമാനിക്കുകയായിരുന്നു. ഈ നേട്ടത്തോടെ 21 വയസ്സിൽ, ഒരേ വർഷം വിംബിൾഡണും റോളണ്ട് ഗാരോസും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അൽകാരസ് മാറി. അതേ സമയം ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ ജോക്കോവിച്ച് കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ഫൈനലിലും സ്പാനിഷ് യുവ താരത്തോട് അടിയറവ് വെച്ചിരുന്നു.
ഫെഡറർക്ക് ശേഷം പ്രൊഫഷണൽ ടെന്നീസിൽ തൻ്റെ ആദ്യ നാല് പ്രധാന ഫൈനലുകളിൽ വിജയങ്ങൾ രേഖപ്പെടുത്തുന്ന രണ്ടാമത്തെ കളിക്കാരനായി ലോക ഒന്നാം നമ്പർ താരം കൂടിയായ താരം മാറി. 1968-ന് ശേഷം ഒരേ വർഷം ഫ്രഞ്ച് ഓപ്പണും വിംബിൾഡൺ കിരീടവും നേടുന്ന ആറാമത്തെ പുരുഷ താരയും വിംബിൾഡൺ ചാമ്പ്യൻ മാറി. റോഡ് ലാവർ, ജോർൺ ബോർഗ്, റാഫേൽ നദാൽ, ഫെഡറർ, ജോക്കോവിച്ച് എന്നിവർക്കൊപ്പമാണ് ചരിത്രത്തിൽ ഈ 21 കാരൻ കയറിയിരുന്നത്.
ബാറ്റ് കൊണ്ട് സഞ്ജു, പന്ത് കൊണ്ട് മുകേഷ് കുമാർ; പരമ്പരയിൽ 5 ൽ 4 ഉം ഇന്ത്യയ്ക്ക്