മാഡ്രിഡ്: ഈ ദിവസം സ്പെയിനിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. നീണ്ട 12 വർഷത്തിന് ശേഷം ഒരു പ്രധാന ഫുട്ബോൾ ടൂർണമെന്റിന്റെ യൂറോ കിരീടം നേടിയ എന്നത് മാത്രമല്ല പ്രത്യേകത, സ്പെയിനിന്റെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ദിനമാണ് 2024 ജൂലൈ 14. ജര്മനിയില് നടന്ന യൂറോ കപ്പ് ഫൈനലില് ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്ക്ക് തകർത്ത് കിരീടം ചൂടിയ ദിവസം രണ്ട് സുപ്രധാന കായിക കിരീടം കൂടി നേടാൻ രാജ്യത്തിനായി. ലണ്ടനിൽ വിംബിൾഡൺ മൈതാനത്തായിരുന്നു അതിൽ ഒരു കിരീടം.
വിംബിള്ഡണ് ടെന്നീസ് പുരുഷവിഭാഗം ഫൈനലില് നൊവാക് ജോക്കോവിച്ചിനെ തകര്ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്ലോസ് അൽകാരസ് നേടിയ കിരീടമായിരുന്നു അത്. മൂന്ന് മണിക്കൂര് നീണ്ടു നിന്ന പോരാട്ടം 6-2, 6-2,6 6 (7-6 )ല് നേരിട്ടുള്ള സെറ്റുകള്ക്ക് ജയിച്ചാണ് 21 വയസ്സുകാരൻ തന്റെ കഴിഞ്ഞ വർഷത്തെ വിംബിൾഡൺ കിരീടം നിലനിർത്തിയത്. കഴിഞ്ഞ തവണയാണ് താരം ആദ്യ വിംബിള്ഡണ് കിരീടം നേടിയത്. അന്നും ഫൈനലില് ജോക്കോവിച്ചിനെ തകര്ത്തായിരുന്നു വിജയം. അല്ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്ഡ്സ്ലാം കിരീടം കൂടിയാണിത്.
ഈ രണ്ടുമല്ലാത്ത മറ്റൊരു നേട്ടം കൂടി ഈ ദിവസം കായിക രംഗത്ത് സ്പെയിനിനുണ്ടായി. എല്ഐവി ഗോള്ഫ് ടൂർണമെന്റിൽ നിന്നായിരുന്നു അത്. സെര്ജിയോ ഗാര്ഷ്യയാണ് കിരീടം നേടിയത്. ഗാര്ഷ്യയുടെ ആദ്യ പ്രൊഫഷണല് ഗോൾഫ് കിരീടമാണിത്. ഇതോടൊപ്പം തന്നെ യൂറോയിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി യമാലും, ടൂര്ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ റോഡ്രിയും മികച്ച ഗോള് സ്കോറര്ക്കുള്ള ഗോൾഡൻ ബൂട്ട് പങ്കിട്ട ഒല്മോയും ഫൈനലിലെ താരമായി തിരഞ്ഞെടുത്ത നിക്കോ വില്യംസുമെല്ലാം ഈ ദിവസം അവരുടേതാക്കി മാറ്റി.
പതിനാറാം കപ്പ്; കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമായി അർജന്റീന