ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ തുക ഇവര്‍ ചെലവഴിച്ചത് അംഗ രാജ്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു. മത്സരങ്ങള്‍ അമേരിക്കയില്‍ നടത്തിയതില്‍ ഐസിസിക്ക് വലിയ നഷ്ടം നേരിട്ടുവെന്ന് ഈ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഐസിസിയില്‍ കൂട്ടരാജിയുമുണ്ടായി. ടൂര്‍ണമെന്റ് നടത്തിപ്പിന്റെ ചുമതലയുണ്ടയിരുന്ന ക്രിസ് ഡെട്‌ലി, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ് എന്നിവരാണ് രാജിവെച്ചത്.
ടി20 ലോകകപ്പ് യുഎസില്‍ നടത്തിയതില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് നഷ്ടമെന്ന് റിപ്പോര്‍ട്ട്. 167 കോടിയുടെ നഷ്ടമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊളംബോയില്‍ വെള്ളിയാഴ്ച നടക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും.
ടി20 ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ബാറ്റര്‍മാരുടെ ക്ഷമ പരീക്ഷിക്കുന്ന പിച്ചുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിച്ചുകള്‍ പെരുമാറിയത് തങ്ങള്‍ വിചാരിച്ചതു പോലെ അല്ലെന്ന് അവസാനം ഐസിസിക്ക് സമ്മതിക്കേണ്ടി വന്നു. അപ്രതീക്ഷിത ബൗണ്‍സും മറ്റുമായി ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളായിരുന്നു പലതും. ഇതോടെ ടി20 ലോകകപ്പ് സംഘാടനം തന്നെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.