പാരിസ് ഒളിംപിക്സ് അർജന്റീന മൊറോക്ക മത്സരം; ഫിഫയ്ക്ക് പരാതി നൽകി അർജന്റീന ഫുട്ബാൾ അസോസിയേഷൻ

അർജന്റീന നേടിയ സമനില ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയിരുന്നു

dot image

പാരിസ്: ഒളിംപിക്സ് ഫുട്ബാളിൽ മൊറോക്കയ്‌ക്കെതിരെ നടന്ന മത്സരത്തിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ ഫിഫയ്ക്ക് പരാതി നൽകി അർജന്റീന ഫുട്ബാൾ അസോസിയേഷൻ. 2-2ന് സമനിലയിലെന്ന് കരുതി കളത്തിൽ നിന്ന് കയറി മണിക്കൂറുകൾക്കുശേഷം വാറിൽ സമനില ഗോൾ റദ്ദാക്കുകയും 2-1ന് പരാജയം നേരിടേണ്ടി വരികയും ചെയ്തതിന് പിന്നാലെയാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പരാതിയുമായി ഫിഫയെ സമീപിച്ചിരിക്കുന്നത്.

‘ അത്യപൂർവ്വ സംഭവങ്ങളാണ് ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത്. ബുദ്ധിശൂന്യവും മത്സര നിയമങ്ങൾക്ക് വിരുദ്ധവുമായ നടപടിയാണ് റഫറിയിൽ നിന്നുമുണ്ടായത്. കളി പുനരാരംഭിക്കേണ്ടതില്ലെന്ന ഇരു ടീം ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങളും പരിഗണിച്ചില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഇതിനകം ഫിഫയുടെ അച്ചടക്ക സമിതിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം’ അസോസിയേഷൻ പ്രസിഡന്റ് എക്‌സിൽ അറിയിച്ചു. താൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ‘സർക്കസ്’ ആയിരുന്നു ആ മത്സരമെന്ന് അർജന്റീന കോച്ച് ഹാവിയർ മഷരാനോ പ്രതികരിച്ചിരുന്നു.

മൊറോക്കോ 2-1ന് മുന്നിട്ടുനിൽക്കുകയായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ 16-ാം മിനിറ്റിലാണ് അർജന്റീന സമനില ഗോൾ നേടിയത്. അതിന് പിന്നാലെ മൊറോക്കോ ആരാധകർ ഗ്രൗണ്ട് കയ്യേറിയതോടെ കളി നിർത്തുകയായിരുന്നു. തുടർന്ന് ഏകദേശം രണ്ടു മണിക്കൂറിനുശേഷം കാണികളെ പുറത്താക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് കളി നടന്നത്. അർജന്റീന നേടിയ സമനില ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കുകയും ചെയ്തു. പിന്നീട് മൂന്നുമിനിറ്റും ഇരുടീമും ഗോൾ നേടാതെ പോയ​പ്പോൾ മൊറോക്കോ വിജയത്തിലെത്തി.

Also Read:

dot image
To advertise here,contact us
dot image