ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം; അമ്പെയ്ത്തിൽ പുരുഷ വനിതാ ടീമുകൾ ക്വാർട്ടറിൽ

യോഗ്യത റൗണ്ടിൽ 2013 പോയന്‍റ് നേടിയാണ് ഇന്ത്യൻ പുരുഷ സംഘം മെഡൽ പ്രതീക്ഷകളിലേക്ക് മുന്നേറിയത്

dot image

പാരിസ്: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അമ്പെയ്ത്തിൽ പുരുഷ വനിതാ ടീമുകൾ ക്വാർട്ടറിലെത്തി. യോഗ്യത റൗണ്ടിൽ 2013 പോയന്‍റ് നേടിയാണ് ഇന്ത്യൻ പുരുഷ സംഘം മെഡൽ പ്രതീക്ഷകളിലേക്ക് മുന്നേറിയത്. മൂന്നാം സ്ഥാനത്താണ് ധീരജ് ബൊമ്മദേവര, തരൂൺദീവ് റായ്, പ്രവീൺ ജാധവ് സംഘം ഫിനിഷ് ചെയ്തത്. ദക്ഷിണ കൊറിയ ഒന്നാമതും ഫ്രാൻസ് രണ്ടാമതുമെത്തി. നാലാം സ്ഥാനത്തെത്തിയ ചൈനയും ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടി.

റാങ്കിങ് റൗണ്ടിൽ നാലാമത് ഫിനിഷ് ചെയ്താണ് ഇന്ത്യൻ വനിതകൾ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ്-ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങിയ ടീമാണ് ക്വാർട്ടറിലെത്തിയത്. ഒളിമ്പിക്സ് റെക്കോർഡ് തിരുത്തി 2046 പോയന്റ് നേടി ദക്ഷിണ കൊറിയ ഒന്നാമത് ഫിനിഷ് ചെയ്തു. ചൈന (1996), മെക്സിക്കോ (1986) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.

റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിൽ കടക്കും. അഞ്ച് മുതൽ 12 വരെ സ്ഥാനങ്ങളിലെത്തുന്നവർ പ്രീക്വാർട്ടർ കളിക്കണം. ക്വാർട്ടറിൽ ജയിച്ചാൽ സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യൻ വനിതകളുടെ എതിരാളികൾ.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us