ഉന്നംതെറ്റാതെ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍; 10 മീറ്റര്‍ എയര്‍റൈഫിളില്‍ അര്‍ജുന്‍ ബാബുതയും ഫൈനലില്‍

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്

dot image

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം അര്‍ജുന്‍ ബാബുതയും ഫൈനലില്‍ കടന്നു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്.

യോഗ്യത റൗണ്ടില്‍ 630.1 പോയിന്റോടെ ഏഴാമതായാണ് അര്‍ജുന്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ എട്ടിലെത്തുന്ന താരങ്ങളാണ് ഫൈനലിലെത്തുക. നാളെ ഇന്ത്യന്‍ സമയം 3.30നാണ് മെഡല്‍ പോരാട്ടം. ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം സന്ദീപ് സിങ്ങിന് ഫൈനലിലേക്ക് മുന്നേറാനായില്ല. 629.3 പോയിന്റുമായി 12-ാം സ്ഥാനത്താണ് സന്ദീപ് ഫിനിഷ് ചെയ്തത്.

ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകളുടെ മിന്നും നേട്ടത്തിനുപിന്നാലെയാണ് അര്‍ജുന്‍ ബാബുതയുടെയും മുന്നേറ്റം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി പാരിസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍ ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image