10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ രമിതയ്ക്ക് മെഡലില്ല; ഫൈനലിൽ ഏഴാം സ്ഥാനത്ത്

ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകൾ പിന്നിട്ടപ്പോൾ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ താരം പിന്നോട്ടുപോകുകയായിരുന്നു

dot image

പാരിസ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന രമിത ജിൻഡാലിന് നിരാശ. ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യൻ വനിതാ താരം രമിതയ്ക്ക് മെഡൽ ഇല്ല. ഫൈനലിൽ ഏഴാമതായാണ് രമിത ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകൾ പിന്നിട്ടപ്പോൾ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ താരം പിന്നോട്ടുപോകുകയായിരുന്നു.

2022 ലെ ഏഷ്യൻ ഗെയിംസിൽ രമിത ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടിയിട്ടുണ്ട്. 10 മീ എയർ റൈഫിൾ പുരുഷ ഫൈനലിൽ അർജുൻ ബബുത ഇന്ന് ഇറങ്ങുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.30 നാണ് ഫൈനൽ. ആർച്ചറിയില്‍ പുരുഷ ടീം ക്വാർട്ടർ ഫൈനലിൽ മത്സരിക്കും. തരുൺദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീൺ ജാദവ് എന്നിവരുടെ മത്സരം തിങ്കളാഴ്ച വൈകിട്ട് 6.30നാണ്. ഹോക്കി പുരുഷ വിഭാഗം പൂ‍ൾ ബി മത്സരത്തിൽ ഇന്ത്യ അർജന്റീനയെ നേരിടും. ബാഡ്മിന്റനിലും ഷൂട്ടിങ്ങിലും ഇന്ത്യയ്ക്കു ഇന്ന് മത്സരങ്ങളുണ്ട്.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us