പാരിസിൽ ടെന്നിസ് മെഡൽ പ്രതീക്ഷകൾ അവസാനിച്ചു; ഡബിൾസ്- സിംഗിൾസ് ടീമുകൾ പുറത്ത്

പുരുഷ ഡബിൾസില്‍ ഏറെ പ്രതീക്ഷ നൽകിയിരുന്ന രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായി

dot image

പാരിസ്: ഒളിംപിക്സിൽ ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷ ഡബിൾസില്‍ ഏറെ പ്രതീക്ഷ നൽകിയിരുന്ന രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായി. ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് ഇന്ത്യൻ താരങ്ങൾ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റത്. 5–7, 2–6 എന്നീ സെറ്റുകൾക്കാണ് തോറ്റത്. ഞായറാഴ്ച്ച നടന്ന പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുമിത് നാഗലും ആദ്യ റൗണ്ടിൽ തോറ്റിരുന്നു.

ആദ്യ സെറ്റ് പോരാട്ടത്തിൽ തുടക്കത്തില്‍ തന്നെ പിഴച്ച ഇന്ത്യൻ താരങ്ങൾ പിന്നീട് 5–5 എന്ന സ്കോറിലേക്കെത്തി തിരിച്ചുവന്നെങ്കിലും അവസാന നിമിഷം സെറ്റ് കൈവിട്ടു. രണ്ടാം സെറ്റ് ഫ്രഞ്ച് സഖ്യം അനായാസം മറികടന്നു. ഇതോടെ ഇന്ത്യൻ സഖ്യത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു. ടെന്നീസിലെ മറ്റൊരു ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന സുമിത് നാഗൽ ഫ്രഞ്ച് താരം കൊറെന്റിൻ മൗറ്റെറ്റിനോടാണ് പുരുഷ സിംഗിൾസിൽ‍ തോറ്റത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. 2-6, 6-2, 5-7 എന്നിങ്ങനെയായിരുന്നു സ്കോർ.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us