ചരിത്രം കുറിച്ച് മനു ഭാക്കർ; ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

മുമ്പ് പി വി സിന്ധുവും സുശീൽ കുമാറും വ്യത്യസ്ത ഒളിംപിക്സുകളിലായി ഇന്ത്യയ്ക്കായി രണ്ട് മെഡൽ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്

dot image

പാരിസ്: പാരിസ് ഒളിംപിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം മനു ഭേക്കർ. ഇതാദ്യമായി ഒരു ഇന്ത്യൻ താരം ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ നേട്ടം സ്വന്തമാക്കി. ഷൂട്ടിംഗ് 10 മീറ്റർ എയർ പിസ്റ്റലിൽ വനിത സിംഗിൾസിലും മിക്സഡ് ഡബിൾസിലുമാണ് താരത്തിന്റെ മെഡൽ നേട്ടം. രണ്ട് ഇനത്തിലും ഇന്ത്യയ്ക്കായി വെങ്കല മെഡലാണ് മനു നേടിയത്. മുമ്പ് പി വി സിന്ധുവും സുശീൽ കുമാറും വ്യത്യസ്ത ഒളിംപിക്സുകളിലായി ഇന്ത്യയ്ക്കായി രണ്ട് മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു.

പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടവും രണ്ടാണ്. രണ്ട് വെങ്കല മെഡലോടെ മെഡൽ ടേബിളിൽ ഇന്ത്യ 25-ാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഇന്ന് ഷൂട്ടിംഗിൽ മനു ഭാക്കർ-സരബ്ജോത് സിംഗ് സഖ്യമാണ് വെങ്കല നേട്ടം സ്വന്തമാക്കിയത്. ദക്ഷിണകൊറിയയുടെ ലീ വോൻഹോ - ഓ യെ ജിൻ സഖ്യമായിരുന്നു ഇന്ത്യൻ സംഘത്തിന്റെ എതിരാളികൾ.

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; പാരിസ് ഒളിംപിക്സ് ഷൂട്ടിംഗിൽ മനു ഭാക്കർ-സരബ്ജോത് സിംഗ് സഖ്യത്തിന് വെങ്കലം

വെങ്കല മെഡലിനായുള്ള മത്സരത്തിൽ 16-10 എന്ന പോയിന്റിനാണ് വിജയം നേടിയത്. ആദ്യ ഷൂട്ടിൽ ദക്ഷിണകൊറിയയാണ് ലീഡ് ചെയ്തത്. എന്നാൽ രണ്ടാം ശ്രമത്തിൽ ഇന്ത്യ ഒപ്പമെത്തി. പിന്നീട് ഒരിക്കൽ പോലും ഇന്ത്യൻ താരങ്ങൾ പിന്നിൽ പോയില്ല. ഒടുവിൽ 13 ഷൂട്ടിംഗ് നടന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ വിജയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us