ആവേശത്തോടെ മനുവും സരബ്ജോതും; മെഡൽനേട്ടത്തിൽ പ്രതികരണവുമായി താരങ്ങൾ

പാരിസ് ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ രണ്ട് മെഡലുകൾ സ്വന്തമാക്കി

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗിൽ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ താരങ്ങളായ മനു ഭാക്കറും സരബ്ജോത് സിംഗും. രാജ്യത്തിനായുള്ള നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നതായി മനു ഭാക്കർ പ്രതികരിച്ചു. സ്നേഹത്തിനും പിന്തുണയ്ക്കും ഏറെ നന്ദിയെന്നും താരം പറഞ്ഞു.

മത്സരത്തിൽ എതിരാളികൾക്കെതിരെ ശക്തമായ മത്സരമാണ് പുറത്തെടുത്തത്. അവസാനം വരെ പോരാടുകയായിരുന്നു ലക്ഷ്യം. സഹതാരം സരബ്ജോതിന്റെ പിന്തുണയും മത്സരത്തിൽ ഗുണകരമായെന്ന് മനു വ്യക്തമാക്കി. മത്സരം കഠിനമായിരുന്നെന്ന് സരബ്ജോത് സിംഗ് പറഞ്ഞു. വിജയത്തിൽ ഏറെ സന്തോഷവാനെന്നും സരബ്ജോത് വ്യക്തമാക്കി.

ചരിത്രം കുറിച്ച് മനു ഭാക്കർ; ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

പാരിസ് ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ രണ്ട് മെഡലുകൾ സ്വന്തമാക്കി. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ രണ്ട് മെഡലുകളും നേടാൻ കഴിഞ്ഞത്. 10 മീറ്റർ എയർ പിസ്റ്റൽസിൽ വനിത വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലും ഇന്ത്യയ്ക്ക് വെങ്കല മെഡൽ ലഭിച്ചു. രണ്ട് നേട്ടങ്ങളിലും മനു ഭാക്കർ ഭാഗമായി. ഇതാദ്യമായി ഒരു ഒളിംപിക്സിൽ രണ്ട് മെഡലുകൾ ഇന്ത്യയ്ക്കായി നേടുന്ന താരമെന്ന നേട്ടവും മനു ഭാക്കർ സ്വന്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us