ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് താരങ്ങൾക്ക് സ്പോർട്സ് ഓർഗനൈസർമാരായി നിയമനം

ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ അഞ്ച് മലയാളി കായികതാരങ്ങൾക്ക് അസിസ്റ്റൻ്റ് സ്പോർട്സ് ഓർഗനൈസർ തസ്തികയിൽ നിയമനം

dot image

തിരുവനന്തപുരം: 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ അഞ്ച് മലയാളി കായികതാരങ്ങൾക്ക് അസിസ്റ്റൻ്റ് സ്പോർട്സ് ഓർഗനൈസർ തസ്തികയിൽ നിയമനം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ (AEO) തസ്തികയ്ക്ക് സമാനമായി അസിസ്റ്റൻ്റ് സ്പോർട്സ് ഓർഗനൈസർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകും.

വിദ്യാഭ്യാസ യോഗ്യതയിൽ ഇളവും അനുവദിക്കും. പി യു ചിത്ര, വി കെ വിസ്മയ, കുഞ്ഞുമുഹമ്മദ്, വി നീന, മുഹമ്മദ് അനസ് യഹിയ എന്നിവര്ക്കാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us