പാരിസ്: പാരിസ് ഒളിംപിക്സ് വനിത ബോക്സിംഗ് 75 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ ക്വാർട്ടർ ഫൈനലിൽ. നോർവെ താരം സുന്നിവ ഹോഫ്സ്റ്റാഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ക്വാർട്ടറിലേക്ക് മുന്നേറിയത്. 5-0 എന്ന സ്കോർ നിലയിലായിരുന്നു ലവ്ലിനയുടെ വിജയം.
ആദ്യ റൗണ്ടിൽ ആക്രമണ മുന്നേറ്റത്തിനാണ് നോർവേ താരം ശ്രമം നടത്തിയത്. എന്നാൽ പ്രത്യാക്രമണത്തിലൂടെ ലവ്ലിന തിരിച്ചുവന്നു. ആദ്യ റൗണ്ടിൽ അഞ്ച് ജഡ്ജുമാരും ഇന്ത്യൻ താരത്തിന് അനുകൂലമായി. 10-9 എന്ന പോയിന്റിൽ 5-0 എന്ന സ്കോറിന് ലവ്ലിന ആദ്യ റൗണ്ടിൽ മുന്നിലെത്തി.
ഒളിംപിക്സ് ടേബിൾ ടെന്നിസിൽ ഇന്ത്യൻ ചരിത്രം; ശ്രീജ അകുല പ്രീക്വാർട്ടറിൽ🥊 Lovlina Borgohain storms into the Quarter-finals in Paris Olympics.
— Akashvani आकाशवाणी (@AkashvaniAIR) July 31, 2024
She defeated Sunniva Hofstad of Norway by 5-0.#Paris2024 #Cheer4Bharat @Media_SAI @MIB_India @airnewsalerts pic.twitter.com/aMhJHIwzMO
രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം ആക്രമണ നീക്കങ്ങളിലേക്ക് മാറി. ഇതോടെ പ്രതിരോധം മാത്രമായിരുന്നു ഹോഫ്സ്റ്റാഡിന് മുന്നിലുള്ള മാർഗം. രണ്ടാം റൗണ്ടിലും അഞ്ച് ജഡ്ജുമാരും ലവ്ലിനയ്ക്ക് അനുകൂലമായി മാറി. മൂന്നാം റൗണ്ടിൽ നോർവെ താരം തിരിച്ചുവന്നെങ്കിലും 3-2 എന്നായിരുന്നു സ്കോർ നില. അന്തിമ പോയിന്റ് നിലയിൽ ഇന്ത്യൻ താരം 5-0 എന്ന സ്കോറിന് മുന്നിലായിരുന്നു. ഇതോടെ ലവ്ലിന വിജയിച്ചതായി പ്രഖ്യാപനം വന്നു.