പാരിസ് ഒളിംപിക്സ്; വനിത ബാഡ്മിന്റണിൽ പി വി സിന്ധു പ്രീക്വാർട്ടറിൽ

മത്സരത്തിൽ ഉടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു കണ്ടത്.

dot image

പാരിസ്: പാരിസ് ഒളിംപിക്സ് വനിത സിംഗിൾസ് ബാഡ്മിന്റണിൽ അനായാസ വിജയവുമായി ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാർട്ടറിൽ. എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10. ആദ്യ മത്സരത്തിൽ മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയും ഇന്ത്യൻ താരം ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിൽ ഉടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു കണ്ടത്. ഒരിക്കൽപോലും എസ്റ്റോണിയൻ താരത്തിന് സിന്ധുവിന് വെല്ലുവിളി ഉയർത്താനായില്ല. പ്രീക്വാർട്ടറിൽ ചൈനയുടെ ഹീ ബിങ് ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. 2016ൽ റിയോ ഒളിംപിക്സിൽ വെള്ളിയും 2021ൽ ടോക്കിയോയിൽ വെങ്കല മെഡലും സ്വന്തമാക്കിയ പി വി സിന്ധു പാരിസിൽ സുവർണമെഡൽ പ്രതീക്ഷയിലാണ്.

പാരമ്പര്യങ്ങൾ പ്രത്യക്ഷപ്പെടുന്ന പാരിസ്; ലോകം ഒന്നിക്കുന്ന ഒളിംപിക്സ് നഗരം

പാരിസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകളുള്ള ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 34-ാമതാണ്. ഏഴ് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പടെ 13 മെഡലുമായി ജപ്പാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us