പാരിസ് ഒളിംപിക്സ്; ഷൂട്ടിംഗിൽ ഇന്ത്യൻ താരം സ്വപ്നില് കുസാലെ ഫൈനലിൽ

ഷൂട്ടിംഗിൽ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിംഗ് തോമർ പുറത്തായി

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3 വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെ ഫൈനലിൽ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനൽ പ്രവേശനം. അതിനിടെ ഇതേ ഇനത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിംഗ് തോമർ പുറത്തായി. യോഗ്യതാ റൗണ്ടിൽ 11-ാം സ്ഥാനത്ത് എത്താനെ ഐശ്വരി പ്രതാപിന് കഴിഞ്ഞുള്ളു.

ഷൂട്ടിംഗിന്റെ മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ് സ്വപ്നിൽ ഏഴാം സ്ഥാനത്തെത്തിയത്. 589 പോയിന്റ് നേടിയെങ്കിലും ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പ്രീക്വാർട്ടറിൽ കടന്നു. എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10.

പാരിസ് ഒളിംപിക്സ്; വനിത ബാഡ്മിന്റണിൽ പി വി സിന്ധു പ്രീക്വാർട്ടറിൽ

പാരിസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകളുള്ള ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 34-ാമതാണ്. ഏഴ് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പടെ 13 മെഡലുമായി ജപ്പാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us