കൂളായി വന്നു, തോക്കെടുത്ത് വെടിവച്ചു; തിരികെ പോയത് വെള്ളിമെഡലുമായി

യൂസുഫ് ദികേകിനെ ഏറ്റെടുത്ത് സൈബര് ലോകം

dot image

പാരിസ്: സാമൂഹിക മാധ്യമങ്ങളില് വൈറലാവുകയാണ് പത്ത് മീറ്റര് എയര് പിസ്റ്റള് മിക്സഡ് ടീം ഇനത്തില് വെള്ളി മെഡല് സ്വന്തമാക്കിയ തുര്ക്കി ഷൂട്ടര്. 51കാരനായ യൂസുഫ് ദികേകാണ് തരംഗമായത്.

മത്സരിക്കാനെത്തിയവരെല്ലാം പ്രത്യേക ഹെഡ് ഫോണും ഗ്ലാസും ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തനായി സാധാരണ പോലെ ഒരു ടീഷര്ട്ടും സ്ഥിരം വയ്ക്കുന്ന കണ്ണടയും മാത്രമായിരുന്നു ദികേകിന്റെ വേഷം. ഒപ്പം മത്സരിച്ച വനിതാ താരം സെവ്വര് ഇലയ്ഡയാകട്ടെ ഹെഡ് സെറ്റും പ്രത്യേക കണ്ണടയുമെല്ലാം ധരിച്ചാണ് മത്സരിച്ചത്. മത്സരത്തില് തന്റെ ആദ്യ മെഡലും സ്വന്തമാക്കിയാണ് താരം മടങ്ങിയത്.

ഒളിമ്പിക്സിലേക്ക് തുര്ക്കി ഒരാളെ തോക്കും കൊടുത്തു തമാശയ്ക്ക് പോയി വെടിവച്ചു വരാന് ആവശ്യപ്പെട്ട് പാരിസിലേക്ക് പറഞ്ഞു വിട്ടു. അദ്ദേഹം വെള്ളിയുമായി മടങ്ങി!'- സാമൂഹിക മാധ്യമത്തിലെ ഒരു പോസ്റ്റ് ഇതായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us