പാരിസ്: പാരിസ് ഒളിംപിക്സില് പുരുഷ സിംഗിള്സ് ബാഡ്മിന്റണില് മലയാളി താരം എച്ച് എസ് പ്രണോയ് പ്രീക്വാര്ട്ടറില്. വിയറ്റ്നാമിന്റെ ലെ ഡക് ഫട്ടിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് പ്രീക്വാര്ട്ടര് ഉറപ്പിച്ചത്. 16-21, 21-11, 21-12 എന്ന സ്കോറിനായിരുന്നു പ്രണോയ്യുടെ വിജയം. അടുത്ത മത്സരത്തില് ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെയാണ് പ്രണോയ് നേരിടുക.
🇮🇳🔥 𝗔 𝗧𝗛𝗥𝗜𝗟𝗟𝗘𝗥 𝗜𝗡 𝗧𝗛𝗘 𝗥𝗢𝗨𝗡𝗗 𝗢𝗙 𝟭𝟲! Two of India's best are all set to face each other in the round of 16. Who are you backing to come out on top?
— India at Paris 2024 Olympics (@sportwalkmedia) July 31, 2024
😞 Unfortunately, we'll experience a bittersweet moment as only one Indian will advance to the quarters.
👉… pic.twitter.com/6dpP1Fxx46
വിയറ്റ്നാം താരത്തിനെതിരെ തകര്പ്പന് തിരിച്ചുവരവ് നടത്തിയാണ് പ്രണോയ് വിജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം 16-22ന് നഷ്ടപ്പെടുത്തിയ ശേഷം പ്രണോയ് ഗംഭീരമായി മത്സരം തിരിച്ചുപിടിച്ചു. അടുത്ത രണ്ട് ഗെയിമുകള് 21-11, 21-12 എന്ന സ്കോറിന് സ്വന്തമാക്കിയാണ് മെഡല് പ്രതീക്ഷ സജീവമാക്കിയത്.
ഒളിംപിക്സ് ബാഡ്മിന്റണില് അവസാന 16ലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന് താരമായി പ്രണോയ് മാറി. ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയെ വീഴ്ത്തി എത്തുന്ന ലക്ഷ്യ സെന്നാണ് പ്രീക്വാര്ട്ടറില് പ്രണോയ്യുടെ എതിരാളി. ഇതോടെ ഒരു ഇന്ത്യന് താരം ക്വാര്ട്ടര് ഫൈനല് ഉറപ്പിക്കും.