ലക്ഷ്യത്തിലേക്ക് ലക്ഷ്യ സെന്; 'ഇന്ത്യന് പ്രീക്വാര്ട്ടറി'ല് പ്രണോയ്ക്ക് പരാജയം

നേരിട്ടുള്ള ഗെയിമുകള്ക്ക് ലക്ഷ്യ അനായാസവിജയം സ്വന്തമാക്കുകയായിരുന്നു

dot image

പാരിസ്: ഒളിംപിക്സ് പുരുഷ സിംഗിള്സ് ബാഡ്മിന്റണില് ഇന്ത്യയുടെ ലക്ഷ്യ സെന് ക്വാര്ട്ടര് ഫൈനലില്. ഇന്ത്യന് താരങ്ങള് നേര്ക്കുനേര് എത്തിയ പ്രീക്വാര്ട്ടര് പോരില് മലയാളി താരം എച്ച് എസ് പ്രണോയിയെയാണ് ലക്ഷ്യ കീഴ്പ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്ക്ക് ലക്ഷ്യ അനായാസവിജയം സ്വന്തമാക്കുകയായിരുന്നു. സ്കോര് 12-21, 21-6.

39 മിനിറ്റുമാത്രം നീണ്ടുനിന്ന പോരാട്ടത്തിലാണ് ലക്ഷ്യ വിജയം നേടിയത്. ലക്ഷ്യയ്ക്ക് മുന്നില് മത്സരത്തിന്റെ ഒരുഘട്ടത്തിലും വെല്ലുവിളി ഉയര്ത്താന് പ്രണോയിക്ക് സാധിച്ചില്ല. ആദ്യ ഗെയിമില് അല്പ്പമെങ്കിലും പിടിച്ചുനിന്ന പ്രണോയ് രണ്ടാം ഗെയിമില് പൂര്ണമായും കീഴങ്ങി. നാളെ നടക്കുന്ന ക്വാര്ട്ടര് പോരാട്ടത്തില് ചൈനീസ് തായ്പേയുടെ ചൗ ടീന് ചെനിനെയാണ് ലക്ഷ്യയുടെ എതിരാളി. 22കാരനായ ലക്ഷ്യയുടെ ആദ്യത്തെ ഒളിംപിക്സാണിത്.

ഒളിംപിക്സിലെ പുരുഷ ഡബിള്സിലും ഇന്ത്യ നേരത്തെ നിരാശ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ ചിരാഗ് ഷെട്ടി - സാത്വിക് സായിരാജ് റങ്കിറെഡ്ഡി സഖ്യം മലേഷ്യയോടാണ് പരാജയം വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്ക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ തോല്വി. ആദ്യ ഗെയിം 13-2ന് ഇന്ത്യന് സഖ്യം സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം ഗെയിമില് മലേഷ്യ 21-14ന് തിരിച്ചടിച്ചു. മൂന്നാം ഗെയിമും മലേഷ്യ സ്വന്തമാക്കിതോടെ ഇന്ത്യ പുറത്തേക്ക്. സ്കോര് 13-21, 21-14, 21-16.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us