പാരിസ്: പാരിസ് ഒളിംപിക്സ് ബോക്സിംഗ് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടതിന് പിന്നാലെ വികാരധീനയായി ഇന്ത്യൻ താരം നിഖാത്ത് സരിൻ. മത്സരത്തിൽ പരാജയപ്പെട്ട ശേഷം തനിക്ക് ഒരൽപ്പം വെള്ളം തരുമോയെന്ന് താരം ചോദിച്ചു. പിന്നാലെ രാജ്യത്തിനായി മെഡൽ നേടാൻ കഴിയാതിരുന്നതിൽ താരം ക്ഷമ ചോദിക്കുകയും ചെയ്തു.
ഒളിംപിക്സ് വേദിയിലെത്താൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു. മാനസികമായും ശാരീരികമായും ഒളിംപിക്സിനായി ഒരുങ്ങി. രണ്ട് ദിവസമായി താൻ ഭക്ഷണം കഴിച്ചില്ല. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ട് ദിവസമായി താൻ വെള്ളം പോലും കുടിച്ചിരുന്നില്ല. ഈ രണ്ട് ദിവസങ്ങളിൽ മണിക്കൂറുകളോളം തനിക്ക് ഓടേണ്ടതായി വന്നു. പ്രീക്വാർട്ടറിൽ വിജയിച്ചിരുന്നെങ്കിൽ തന്റെ കഠിനാദ്ധ്വാനം വിലമതിക്കപ്പെടുമായിരുന്നു. എന്നാൽ അദ്ധ്വാനം ഇപ്പോൾ ക്ഷമാപണത്തിന് ഒരു മാർഗമായിരിക്കുന്നു. മത്സരം വിജയിക്കാനായി പരമാവധി ശ്രമിച്ചെന്നും നിഖാത്ത് സരീൻ പറഞ്ഞു.
ഇമാൻ ഖലിഫ് പുരുഷനെന്ന് ആരോപിച്ച് ഏഞ്ചല കരിനി; വിവാദമായി ഒളിംപിക്സ് വനിതാ ബോക്സിംഗ് മത്സരംബോക്സിംഗ് റിംഗിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും ഇന്ത്യൻ താരം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇപ്പോൾ താൻ ഒറ്റയ്ക്കൊരു യാത്ര പോകുകയാണ്. മുമ്പൊരിക്കലും ഇങ്ങനെയൊരു യാത്ര പോയിട്ടില്ല. ഇപ്പോൾ ഇത് ആവശ്യമാണ്. ബന്ധുക്കൾക്കൊപ്പം ഈ ദിവസങ്ങൾ ചെലവഴിക്കുമെന്നും ഇന്ത്യൻ താരം നിഖാത്ത് സരീൻ വ്യക്തമാക്കി.