പാരിസ്: ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇത്തവണയും ഒളിംപിക്സിൽ സുവർണനേട്ടം സ്വന്തമാക്കുമെന്ന് മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കർ. ഇന്ത്യൻ താരങ്ങളിൽ ഒരു മെഡൽ പ്രതീക്ഷയായ താരമല്ല, മറിച്ച് ഒരു ഉറച്ച മെഡൽ തന്നെയാണ് നീരജ്. ലോങ്ജമ്പിലും ട്രിപ്പിൾ ജമ്പിലും ഇന്ത്യൻ താരങ്ങളുടെ അത്ഭുതപൂർവ്വമായ മെഡൽ നേട്ടം പ്രതീക്ഷിക്കാമെന്നും ശ്രീശങ്കർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഇത്തവണ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കുമെന്ന് ശ്രീശങ്കർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ താരങ്ങൾ നടത്തിയ തയ്യാറെടുപ്പിന്റെ അടിസ്ഥാനത്തിൽ മെഡൽ നിലയിൽ രണ്ടക്കം കടക്കാൻ കഴിയും. ഷൂട്ടിംഗ് ഏറെ മികച്ച രീതിയിൽ ആരംഭിച്ചുകഴിഞ്ഞു. മനു ഭാകറിന്റെയും സ്വപ്നിൽ കുസാലെയുടെയും ഷൂട്ടിംഗ് പ്രകടനം മികച്ചതാണെന്നും ശ്രീശങ്കർ പ്രതികരിച്ചു.
'രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല'; പ്രതികരണവുമായി ഇന്ത്യൻ ബോക്സിംഗ് താരം നിഖാത്ത് സരിൻഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ശ്രീശങ്കർ പരിക്കിനെ തുടർന്ന് പാരിസ് ഒളിംപിക്സിൽ നിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ ജിയോ സിനിമയുടെയും സ്പോർട്സ് 18ന്റെയും ഒളിംപിക്സ് വിദ്ഗധരുടെ പാനലിൽ മലയാളി താരവുമുണ്ട്. ഒളിംപിക്സിൽ ഇതുവരെ മൂന്ന് മെഡലുകളാണ് ഇന്ത്യൻ താരങ്ങൾക്ക് നേടാനായത്. മൂന്ന് മെഡലും ഷൂട്ടിംഗിലാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.