പാരിസ് ഒളിംപിക്സ്; മൂന്നാം മെഡലിനരികെ മനു ഭാക്കര്, വീണ്ടും ഫൈനലില്

യോഗ്യത റൗണ്ടില് 590 പോയിന്റുമായി രണ്ടാം സ്ഥാനക്കാരിയായാണ് മനു ഫൈനല് ഉറപ്പിച്ചത്

dot image

പാരിസ്: ഒളിംപിക്സില് വീണ്ടും മെഡല് പ്രതീക്ഷ സജീവമാക്കി മനു ഭാക്കര് ഫൈനലില്. വനിതകളുടെ 25 മീറ്റര് പിസ്റ്റളിലാണ് മനു കലാശപ്പോരിന് യോഗ്യത നേടിയത്. യോഗ്യത റൗണ്ടില് അത്ഭുതകരമായ പ്രകടനം കാഴ്ച വെച്ച മനു 590 പോയിന്റുമായി രണ്ടാം സ്ഥാനക്കാരിയായാണ് ഫൈനല് ഉറപ്പിച്ചത്.

പ്രിസിഷന് റൗണ്ടില് 97,98,99 പോയിന്റുകളും റാപിഡ് റൗണ്ടില് 100, 98, 98 പോയിന്റുകളും നേടിയാണ് മനു ഫൈനലിലേക്ക് മുന്നേറിയത്. ഇതേ ഇനത്തില് ഇന്ത്യയുടെ മറ്റൊരു താരമായ ഇഷ സിങ് ഫൈനലിന് യോഗ്യത നേടാനാവാതെ പുറത്തായി. 581 പോയിന്റുകള് നേടിയ താരത്തിന് 18-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

നേരത്തെ 10 മീറ്റര് എയര് പിസ്റ്റള് സിംഗിള്സിലും മിക്സഡ് ടീം ഇനത്തിലുമാണ് മനു വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായത്. 25 മീറ്റര് പിസ്റ്റള് വിഭാഗത്തില് മെഡല് നേടാനായാല് ഒരു ഒളിംപിക്സില് മൂന്ന് മെഡലുകള് തികയ്ക്കുന്ന ആദ്യ ഇന്ത്യന് താരമാവാന് മനുവിന് കഴിയും. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനല് പോരാട്ടം.

dot image
To advertise here,contact us
dot image