ഇമാൻ ഖലിഫ് പുരുഷനെന്ന് ആരോപിച്ച് ഏഞ്ചല കരിനി; വിവാദമായി ഒളിംപിക്സ് വനിതാ ബോക്സിംഗ് മത്സരം

46 സെക്കന്റിൽ ഇറ്റാലിയൻ താരം മത്സരത്തിൽ പരാജയപ്പെട്ടു.

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ബോക്സിംഗ് വേദിയിൽ ലിംഗ വിവേചന വിവാദം. വനിതകളുടെ 66 കിലോഗ്രാം ബോക്സിംഗ് മത്സരത്തിന് പിന്നാലെയാണ് വിവാദമുണ്ടായത്. മത്സരത്തിൽ പങ്കെടുത്ത അൽജീരിയ താരം ഇമാൻ ഖലിഫ് പുരുഷനെന്ന ആരോപണം ഉന്നയിച്ച് മത്സരത്തിലെ എതിരാളിയായ ഇറ്റാലിയൻ താരം ഏഞ്ചല കരിനി രംഗത്തെത്തിയതോടെയാണ് വിവാദമുണ്ടായത്. 46 സെക്കന്റിൽ ഇറ്റാലിയൻ താരം മത്സരത്തിൽ പരാജയപ്പെട്ടു.

മത്സരത്തിനിടെ ഇമാൻ ഖലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിന് പരിക്കേൽക്കുകയും ചോരപൊടിയുകയും ചെയ്തു. പരാജയത്തിന് പിന്നാലെ ഇമാനയ്ക്ക് ഹസ്തദാനം നൽകാൻ കരിനി തയ്യാറായില്ല. മൂക്കിന് പരിക്കേറ്റതിനാൽ മത്സരം അവസാനിപ്പിക്കുന്നുവെന്നാണ് താരം പ്രതികരിച്ചത്. എപ്പോഴും ബോക്സിംഗ് റിംഗിൽ ആത്മാർത്ഥമായാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ തനിക്ക് മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും കരിനി പറഞ്ഞു.

ടീം സെലക്ഷനിൽ ഒരു പ്രശ്നം ഉണ്ടാകുന്നത് നല്ലതാണ്; പ്രതികരണവുമായി രോഹിത് ശർമ്മ

വിവാദങ്ങൾക്കിടയിലും താൻ പാരിസിലെത്തിയത് സ്വർണ മെഡൽ നേടാനാണെന്ന് ഇമാൻ ഖലിഫ് ബിബിസി സ്പോർട്ടിനോട് പ്രതികരിച്ചു. 2023ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന് മുമ്പായി ഇമാനെ ഖലിഫിനെ വിലക്കിയിരുന്നു. ഹോർമോണുകളുടെ അളവിലെ മാറ്റമാണ് താരത്തിന്റെ അന്നത്തെ വിലക്കിന് കാരണമായത്. എന്നാൽ പാരിസ് ഒളിംപിക്സിന് ഇമാനെയ്ക്ക് യോഗ്യത ലഭിച്ചു. ഇമാനയും കരിനിയും വർഷങ്ങളായി അന്താരാഷ്ട്ര വേദിയിൽ മത്സരിക്കുന്നതാണെന്ന് ഒളിംപിക്സ് അധികൃതർ പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us