പാരിസ്: പാരിസ് ഒളിംപിക്സ് ബോക്സിംഗിൽ ഇന്ത്യൻ താരം നിഷാന്ത് ദേവിന്റെ പരാജയത്തെച്ചൊല്ലി വിവാദം. ഇന്ത്യൻ മുൻ താരം വിജേന്ദർ സിംഗും നടൻ രൺദീപ് ഹൂഡയുമാണ് മത്സരഫലം ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെക്സിക്കൻ താരം മാർക്കോ വെർഡെ ആയിരുന്നു നിഷാന്തിന്റെ എതിരാളി. ആദ്യ രണ്ട് റൗണ്ടുകളിൽ നിഷാന്തിന് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിലും ജഡ്ജസിന്റെ വിധിപ്രകാരം ആദ്യ റൗണ്ടിൽ മാത്രമാണ് നിഷാന്ത് വിജയിച്ചതെന്ന് വിമർശനം ഉയർന്നത്. ഇതിനെ ചോദ്യം ചെയ്താണ് വിമർശനം ഉയർന്നിരിക്കുന്നത്.
സ്കോറിംഗ് സിസ്റ്റത്തെക്കുറിച്ച് തനിക്ക് മനസിലാവുന്നില്ലെന്നും മത്സരത്തിൽ ശക്തമായ പോരാട്ടം നടന്നുവെന്നും വിജേന്ദർ സിംഗ് പറഞ്ഞു. നിഷാന്ത് ശക്തമായി മത്സരിച്ചുവെന്നും വിജേന്ദർ പ്രതികരിച്ചു. നിഷാന്ത് വിജയിക്കേണ്ടതായിരുന്നുവെന്നും ഇതെന്ത് സ്കോറിംഗ് ആണെന്നും രൺദീപ് ഹൂഡ ചോദിച്ചു. മെഡൽ നഷ്ടമായെങ്കിലും കായികലോകത്തിന്റെ ഹൃദയം കീഴടക്കിയത് നിഷാന്ത് ആണെന്നും ഹൂഡ വ്യക്തമാക്കി.
ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരം; റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണപുരുഷന്മാരുടെ 71 കിലോ ഗ്രാം വിഭാഗത്തിൽ 4-1 എന്ന പോയിന്റിലാണ് മെക്സിക്കൻ താരത്തിന്റെ വിജയം. ആദ്യ റൗണ്ട് 4-1ന് നിഷാന്ത് വിജയിച്ചു. എന്നാൽ രണ്ടാം റൗണ്ടിൽ മാർക്കോ വെർഡോ 3-2നും മൂന്നാം റൗണ്ടിൽ 5-0ത്തിനും വിജയം നേടി. അന്തിമഫലത്തിൽ ഇന്ത്യൻ താരം 4-1ന് പരാജയപ്പെടുകയായിരുന്നു.