'ഗോള്ഡന് സ്ലാം'; അല്ക്കരാസിനെ തകര്ത്ത് ജോക്കോവിച്ചിന് ഒളിംപിക്സ് സ്വര്ണവും റെക്കോർഡും

അല്ക്കരാസിനെ നേരിട്ടുള്ള സെറ്റുകള്ക്ക് തോല്പ്പിച്ചാണ് ജോക്കോവിച്ച് സ്വര്ണമെഡല് അണിഞ്ഞത്

dot image

പാരിസ്: പാരിസ് ഒളിംപിക്സ് പുരുഷ വിഭാഗം ടെന്നിസില് സെര്ബിയന് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് സ്വര്ണം. ഇതോടെ ഒളിമ്പിക്സിലും സ്വന്തം പേര് എഴുതി ചേർത്തിരിക്കുകയാണ് ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ അതികായൻ. ഫൈനലില് സ്പാനിഷ് യുവതാരം കാര്ലോസ് അല്ക്കരാസിനെ നേരിട്ടുള്ള സെറ്റുകള്ക്ക് തോല്പ്പിച്ചാണ് ജോക്കോവിച്ച് സ്വര്ണമെഡല് അണിഞ്ഞത്. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ചിന്റെ ഐതിഹാസിക വിജയം. സ്കോര്: 7-6, 7-5.

സെര്ബിയന് താരത്തിന്റെ കന്നി ഒളിംപിക്സ് മെഡലാണിത്. വിജയത്തോടെ ഒളിംപിക്സ് സ്വര്ണം നേടുന്ന ഏറ്റവും പ്രായമേറിയ പുരുഷതാരമെന്ന റെക്കോര്ഡ് ജോക്കോവിച്ചിനെ തേടിയെത്തി.

ഒളിംപിക്സിലെ സ്വര്ണമെഡല് നേട്ടത്തോടെ ഗോള്ഡന് സ്ലാം നേടുന്ന അഞ്ചാമത്തെ താരമായി മാറിയിരിക്കുകയാണ് ജോക്കോ. നാല് ഗ്രാന്ഡ്സ്ലാം കിരീടവും ഒളിംപിക്സ് സ്വര്ണ മെഡലും നേടുന്നതിനെയാണ് ഗോള്ഡന് സ്ലാം എന്ന് പറയുന്നത്. റാഫേല് നദാല്, സെറീന വില്യംസ്, ആന്ദ്ര അഗാസി, സ്റ്റെഫി ഗ്രാഫ് എന്നിവരാണ് ജോക്കോയ്ക്ക് മുന്പ് ഗോള്ഡന് സ്ലാം കരസ്ഥമാക്കിയത്.

ഒളിംപിക്സില് വനിതാ ടെന്നിസില് ചൈനയുടെ ക്വിന്വെന് ഷെങ്ങാണ് സ്വര്ണമെഡല് നേടിയത്. ഫൈനലില് ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചിനെ തോല്പ്പിച്ചായിരുന്നു ഷെങ്ങിന്റെ മെഡല് നേട്ടം. സ്കോര്: 6-2, 6-3.

dot image
To advertise here,contact us
dot image