സെമിയില് വീണ് ലക്ഷ്യ സെന്; ലീഡെടുത്ത രണ്ട് ഗെയിമും കൈവിട്ടു, ഇനി ലക്ഷ്യം വെങ്കലം

സെമി ഫൈനലില് ഡെന്മാര്ക്ക് താരം വിക്ടര് അക്സെല്സനോടാണ് ലക്ഷ്യ അടിയറവ് പറഞ്ഞത്

dot image

പാരിസ്: പുരുഷ ബാഡ്മിന്റണ് സിംഗിള്സില് ഇന്ത്യയുടെ ലക്ഷ്യ സെന് ഫൈനല് കാണാതെ പുറത്ത്. സെമി ഫൈനലില് ഡെന്മാര്ക്ക് താരവും നിലവിലെ ഒളിംപിക് ചാമ്പ്യനുമായ വിക്ടര് അക്സെല്സനോട് നേരിട്ടുള്ള ഗെയിമുകള്ക്കാണ് ലക്ഷ്യ അടിയറവ് പറഞ്ഞത്. സ്കോര്: 22-20, 21-14.

രണ്ട് ഗെയിമുകളിലും പലപ്പോഴും ലീഡെടുത്ത ശേഷമാണ് ലക്ഷ്യ വിജയം കൈവിട്ടത്. ആദ്യ ഗെയിമില് 5-0ത്തിന് മുന്നിലെത്തിയ അക്സല്സനെതിരെ ശക്തമായി തിരിച്ചുവരവ് നടത്താന് ലക്ഷ്യയ്ക്ക് സാധിച്ചു. ഒരു ഘട്ടത്തില് 11-9നും 15-9നും ലീഡെടുത്ത ലക്ഷ്യ പിന്നീട് 17-12 എന്ന നിലയിലും മുന്നിലായിരുന്നു. എന്നാല് പിന്നീട് ശക്തമായി തിരിച്ചടിച്ച അക്സല്സന് സ്കോര് 20-20 എന്ന നിലയിലെത്തിച്ചു. പിന്നീട് 21-20ന് ഗെയിം പോയിന്റിലേക്ക് എത്തിയ അക്സല്സന് 22-20ന് ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ലക്ഷ്യയായിരുന്നു മുന്നില്. 5-0, 7-0, 8-3 എന്നിങ്ങനെ വ്യക്തമായ ലീഡോടെ ലക്ഷ്യ മുന്നേറിയെങ്കിലും അക്സല്സന് പിടിമുറുക്കി. 11-10ലേക്ക് ലക്ഷ്യയുടെ ലീഡ് താഴ്ത്തിയ ഡെന്മാര്ക്ക് താരം പിന്നീട് ഒരു ഘട്ടത്തിലും ഇന്ത്യന് താരത്തെ തിരിച്ചുവരാന് അനുവദിച്ചില്ല. 21-14ന് അനായാസം ഗെയിമും മത്സരവും സ്വന്തമാക്കി.

പാരിസ് ഒളിംപിക്സ്; വനിത ബോക്സിങ്ങില് ലവ്ലിന ബോര്ഗോഹെയ്ന് മെഡലില്ല, ക്വാര്ട്ടറില് വീണു

ഒളിംപിക്സ് ബാഡ്മിന്റണ് സിംഗിള്സില് ഫൈനലില് കടക്കുന്ന ആദ്യ ഇന്ത്യന് താരമെന്ന ചരിത്രം കുറിക്കാനാവാതെയാണ് ലക്ഷ്യ മടങ്ങുന്നത്. സ്വര്ണം, വെള്ളി പ്രതീക്ഷകള് അവസാനിച്ചെങ്കിലും ലക്ഷ്യയ്ക്ക് മുന്നില് ഇനി വെങ്കലമെഡല് പോരാട്ടമുണ്ട്. നേരത്തെ ഒളിംപിക്സ് പുരുഷ ബാഡ്മിന്റണ് സിംഗിള്സ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യന് താരമായി മാറി ലക്ഷ്യ ചരിത്രം കുറിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us