പാരിസ്: പാരിസ് ഒളിംപിക്സില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായിരുന്ന ലവ്ലിന ബോര്ഗോഹെയ്ന് സെമി കാണാതെ പുറത്ത്. വനിതാ ബോക്സിങ് 75 കിലോ ഗ്രാം ക്വാര്ട്ടര് ഫൈനലില് ചൈനയുടെ ലി ക്വിയാനോടാണ് ലവ്ലിന അടിയറവ് പറഞ്ഞത്. 1-4നായിരുന്നു ലവ്ലിനയുടെ തോൽവി.
🇮🇳😓 𝗧𝗼𝘂𝗴𝗵 𝗹𝘂𝗰𝗸 𝗳𝗼𝗿 𝗟𝗼𝘃𝗹𝗶𝗻𝗮! She faced defeat against 1st seed, Li Qian, in the quarter-final, narrowly missing out on securing her second Olympic medal.
— India at Paris 2024 Olympics (@sportwalkmedia) August 4, 2024
🥊 Final Score: Lovlina 1 - 4 Li Qian
👉 𝗙𝗼𝗹𝗹𝗼𝘄 @sportwalkmedia 𝗳𝗼𝗿 𝗲𝘅𝘁𝗲𝗻𝘀𝗶𝘃𝗲… pic.twitter.com/srGOHjvJ1F
ലവ്ലിനയുടെ രണ്ടാം ഒളിംപിക് മെഡലെന്ന സ്വപ്നമാണ് ഇതോടെ പൊലിഞ്ഞത്. നോര്വെ താരം സുന്നിവ ഹോഫ്സ്റ്റാഡിനെ പരാജയപ്പെടുത്തിയായിരുന്നു ലവ്ലിന ക്വാര്ട്ടറിലേക്ക് മുന്നേറിയത്. 5-0 എന്ന സ്കോര് നിലയിലായിരുന്നു സുന്നിവയെ ഇന്ത്യന് താരം ഇടിച്ചിട്ടത്.
അതേസമയം ഒളിംപിക്സ് ഹോക്കിയില് സെമിയിലെത്തിയിരിക്കുകയാണ് ഇന്ത്യ. ക്വാര്ട്ടര് ഫൈനലില് ബ്രിട്ടനെ തകര്ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. നാല് ക്വാര്ട്ടര് പൂര്ത്തിയായപ്പോള് ഇരുടീമുകളും ഓരോ ഗോള് വീതം നേടി സമനില പാലിച്ചു. പിന്നാലെ ഷൂട്ടൗട്ടില് ബ്രിട്ടനെ 4-2ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം.