പാരിസ് ഒളിംപിക്സ്; ടേബിൾ ടെന്നിസിൽ ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ

3-2 വിജയമാണ് ഇന്ത്യൻ സംഘം നേടിയത്

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ. റൊമാനിയൻ വനിത ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. 3-2 വിജയമാണ് ഇന്ത്യൻ സംഘം നേടിയത്. ശ്രീജ അകുല, അർച്ചന കമ്മത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ ടീം. എലിസബത്ത സമാര, അദീന ഡയകോനു, ബെർണാഡെറ്റ് സാക്സ് എന്നിവരായിരുന്നു റൊമാനിയയ്ക്കായി മത്സരിച്ചത്.

ഇന്ത്യയ്ക്കായി ശ്രീജ അകുല-അർച്ചന കമ്മത്ത് എന്നിവർ ആദ്യ മത്സരത്തിനിറങ്ങി. റൊമാനിയയ്ക്കായി എലിസബത്ത സമാര-അദീന ഡയകോനു എന്നിവരാണ് ആദ്യ മത്സരത്തിനിറങ്ങിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് (3-0) ഇന്ത്യൻ സംഘം ആദ്യ മത്സരം വിജയിച്ചു. സ്കോർ 11-9, 12-10, 11-7.

രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായി മണിക ബത്ര കളത്തിലെത്തി. റൊമാനിയൻ താരം ബെർണാഡെറ്റ് സാക്സുമായാണ് മത്സരം നടന്നത്. ഇന്ത്യൻ താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ ബെർണാഡെറ്റ് സാക്സിന് കഴിയാതിരുന്നതോടെ മണിക അനായാസം മത്സരം വിജയിച്ചു. 3-0ത്തിനായിരുന്നു ഇന്ത്യയുടെ വിജയം. സ്കോർ 11-5, 11-7, 11-7.

നിർണായകമായ മൂന്നാം മത്സരത്തിൽ ശ്രീജ അകുല ഇന്ത്യയ്ക്കായും എലിസബത്ത സമാര റൊമാനിയയ്ക്കായും മത്സരത്തിനിറങ്ങി. ഈ മത്സരത്തിലെ രണ്ടാം ഗെയിമിലാണ് ഇന്ത്യ ആദ്യമായി പരാജയപ്പെട്ടത്. ഇത്തവണ കടുത്ത മത്സരം നേരിട്ട ഇന്ത്യൻ താരം ശ്രീജ അകുല 2-3 എന്ന ഗെയിമിൽ പരാജയപ്പെട്ടു. സ്കോർ 11-8, 4-11, 11-7, 6-11, 8-11.

നാലാം മത്സരത്തിൽ അർച്ചന കമ്മത്തും ബെർണാഡെറ്റ് സാക്സുമായാണ് ഏറ്റുമുട്ടിയത്. ഇതിൽ ഇന്ത്യ പരാജയപ്പെട്ടു. സ്കോർ 5-11, 11-8, 11-7, 9-11, എന്നിങ്ങനെയായിരുന്നു വിവിധ ഗെയിമുകളിലെ സ്കോർ. ഇതോടെ ആകെ മത്സര വിജയങ്ങൾ 2-2 ആയി. വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരത്തിൽ മണിക ബത്രയും സമാര-അദീന ഡയകോനുവുമായിരുന്നു ഏറ്റുമുട്ടൽ. ഇതിൽ ആദ്യ ഗെയിം 11 -5 നും രണ്ടാം ഗെയിം 11- 9 നും ഇന്ത്യൻ താരം സ്വന്തമാക്കിയ താരം നിർണ്ണായകമായ മൂന്നാം ഗെയിമും 11- 9 ന് സ്വന്തമാക്കി ഇന്ത്യയെ ക്വാർട്ടറിലേക്ക് നയിച്ചു.

ലെസ്ബിയനായതിൽ നാട്ടിൽ വിലക്ക്,പാസ്പോർട്ടില്ലാത്തതിനാൽ ഇംഗ്ലണ്ടിലും;അഭയാർത്ഥിയായിപാരിസിൽ മെഡൽ നേട്ടം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us