ലക്ഷ്യം തെറ്റി; ബാഡ്മിന്റൺ സിംഗിൾസ് വെങ്കല പോരാട്ടത്തിൽ മലേഷ്യയുടെ ലീ സിജിയയോട് തോറ്റ് ലക്ഷ്യ സെൻ

ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് മലേഷ്യൻ താരം വെങ്കല മെഡൽ സ്വന്തമാക്കിയത്

dot image

പാരിസ്: പാരിസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നഷ്ട്ടം. പുരുഷ ബാഡ്മിന്റണ് സിംഗിള്സ് വെങ്കല പോരാട്ടത്തിൽ ലക്ഷ്യ സെൻ മലേഷ്യയുടെ ലീ സി ജിയയോട് തോറ്റു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് മലേഷ്യൻ താരം വെങ്കല മെഡൽ സ്വന്തമാക്കിയത്. ആദ്യ സെറ്റ് 21-13 എന്ന മികച്ച ലീഡിൽ സ്വന്തമാക്കിയ ഇന്ത്യൻ താരത്തിന് തുടർന്നുള്ള രണ്ട് സെറ്റുകൾ 16-21,11 -21 എന്നീ സ്കോറുകളിൽ നഷ്ടമായി. മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റതാണ് താരത്തിന് വിനയായത്.

ഒളിംപിക്സ് പുരുഷ ബാഡ്മിന്റണ് സിംഗിള്സില് സെമി ഫൈനലില് കടക്കുന്ന ആദ്യ ഇന്ത്യന് താരമെന്ന ചരിത്രം കുറിച്ച ലക്ഷ്യ, സെമി ഫൈനലില് ഡെന്മാര്ക്ക് താരവും നിലവിലെ ഒളിംപിക് ചാമ്പ്യനുമായ വിക്ടര് അക്സെല്സനോട് തോറ്റിരുന്നു. ക്വാർട്ടറിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയെ മറികടന്നാണ് ലക്ഷ്യ സെമി പോരാട്ടത്തിനെത്തിയിരുന്നത്.

അതേ സമയം ടോക്കിയോ ഒളിംപിക്സിൽ സ്വർണ്ണം നേടി ഇന്ത്യയുടെ അഭിമാനമായ ജാവലിൻ താരം നീരജ് ചോപ്ര നാളെ ട്രാക്കിലിറങ്ങും. ടേബിൾ ടെന്നിസിൽ അനന്ത്ജീത് സിങ് നറുക്കയും മഹേശ്വരി ചൗഹാനും അടങ്ങിയ ഇന്ത്യയുടെ സ്കീറ്റ് മിക്സഡ് ടീം ഷോർട്ട് ഗൺ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിൽ പരാജയപ്പെട്ടു. ടേബിൾ ടെന്നിസിൽ ശ്രീജ അകുല, അർച്ചന കമ്മത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ വനിതാ ടീം മെഡൽ പ്രതീക്ഷകളുമായി ക്വാർട്ടറിലേക്ക് കടന്നു.

പാരിസ് ഒളിംപിക്സ്; ടേബിൾ ടെന്നിസിൽ ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us