8-1ന് മുന്നിട്ട് നിന്നു, ശേഷം പരിക്കിൽ തോറ്റു; നിഷ ദഹിയ ക്വാർട്ടറിൽ നിന്ന് പുറത്തേക്ക്

അവസാന 40 സെക്കൻഡിൽ 6 പോയിന്റാണ് ഉത്തരകൊറിയന് താരം നേടിയത്

dot image

പാരിസ്: ഒളിംപിക്സ് ഗുസ്തിയില് വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല് വിഭാഗത്തില് ഇന്ത്യന് താരം നിഷ ദഹിയ പുറത്ത്. ഉത്തരകൊറിയന് താരം പാക് സോള് ഗുമിനോട് 8-10 എന്ന സ്കോറിനായിരുന്നു ഇന്ത്യന് താരത്തിന്റെ തോല്വി. മത്സരത്തില് 8-1ന് മുന്നിട്ടുനില്ക്കേ കൈക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ആദ്യ പീരിയഡിൽ 4-0 ന് മുന്നിട്ടുനിന്ന ഇന്ത്യൻ താരം കളിയുടെ അവസാന മിനുറ്റെത്തിയപ്പോൾ 8-1 ന്റെ ലീഡിലെത്തിയിരുന്നു.

ശേഷമുള്ള സമയം മുഴുവൻ വേദന കൊണ്ട് പുളഞ്ഞ നിഷ വേദനയകറ്റാന് സ്പ്രേ ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. അവസാന 40 സെക്കൻഡിൽ 6 പോയിന്റാണ് ഉത്തരകൊറിയന് താരം നേടിയത്. മൂന്നുവട്ടം മെഡിക്കല് ടൈം ഔട്ട് എടുത്ത താരം പിന്നീട് നിറകണ്ണുകളോടെയാണ് മത്സരം പൂര്ത്തിയാക്കിയത്. അതേസമയം പാക് സോള് ഗും ഫൈനലിലെത്തിയാല് റെപ്പാഷെ റൗണ്ട് വഴി ഇന്ത്യന് താരത്തിന് വെങ്കല മെഡല് മത്സരത്തിന് യോഗ്യത നേടാന് സാധിക്കും.

രണ്ട് മണിക്കൂര് ഇടവേളയില് 2 സ്വര്ണം, ഒറ്റ ദിവസം മാത്രം 4 സ്വര്ണം; ഫെല്പ്സിന് പിൻഗാമിയാകാൻ ലിയോ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us